SWISS-TOWER 24/07/2023

ആശാറാം ബാപ്പുവിന്റെ ആസ്തി പതിനായിരം കോടി!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: ലൈംഗീക ആരോപണക്കേസില്‍ കുടുങ്ങി ജയിലില്‍ കഴിയുന്ന ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ആസ്തി പതിനായിരം കോടി. രാജ്യമെമ്പാടും നൂറുകണക്കിനേക്കര്‍ ഭൂമിയും ആശാറാം ബാപ്പുവിനുണ്ട്. ആശാറാമിന്റെ ആശ്രമങ്ങളിലും വീടുകളിലും നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത രേഖകളില്‍ നിന്നുമാണ് സ്വത്തുവിവരം പോലീസിന് ലഭിച്ചത്. ഇതില്‍ ബാങ്ക് അക്കൗണ്ടുകള്‍, ഷെയറുകള്‍, സര്‍ക്കാര്‍ ബോണ്ടുകള്‍, മറ്റ് നിക്ഷേപങ്ങള്‍ എന്നിവ ഉള്‍പ്പെടും.

അതേസമയം ആസ്തി പതിനായിരം കോടിയും മറികടക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്തന വ്യക്തമാക്കി. റെയ്ഡില്‍ പിടികൂടിയ രേഖകള്‍ പരിശോധിച്ച് കഴിഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ കണക്കാക്കിയിട്ടുള്ള തുകയില്‍ മാറ്റം വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആശാറാം ബാപ്പുവിന്റെ ആസ്തി പതിനായിരം കോടി!ആശാറാമിന്റെ സ്വത്തുവിവരക്കണക്കുകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഇന്‍ കം ടാക്‌സ് ഡിപാര്‍ട്ട്‌മെന്റ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയ്ക്ക് കൈമാറിയതായി പോലീസ് അറിയിച്ചു.

നികുതിയിനത്തില്‍ വെട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനാണിത്. അഹമ്മദാബാദിലെ ആശാറാമിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത രേഖകളില്‍ നിന്നുമാണ് സുപ്രധാനമായ സ്വത്തുവിവരക്കണക്കുകള്‍ പോലീസിന് ലഭിച്ചത്.

ആയിരക്കണക്കിന് വരുന്ന രേഖകള്‍ 40 ബാഗുകളിലായാണ് പോലീസ് ന്യൂഡല്‍ഹിയിലെത്തിച്ചത്. ഗുജറാത്തില്‍ മാത്രം പത്ത് ജില്ലകളിലായി 45ഓളം സ്ഥലങ്ങളില്‍ ആശാറാം ഭൂമി വാങ്ങിക്കൂട്ടിയിരുന്നു.
രാജ്സ്ഥാന്‍, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ എട്ട് ജില്ലകളിലായി 33 സ്ഥലങ്ങളിലും ആശാറാമിന് ഭൂമിയുണ്ട്.

SUMMARY: Self-styled godman Asaram has accumulated wealth to the tune of Rs.10,000 crore and vast tracts of land across the country, the value of which is yet to be assessed, police on Wednesday said.

Keywords: Asaram Bappu, Wealth, 10,000 Crores, Police, Ahmmedabad, Gujrath, Land,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia