ബിജെപിയും അത്ര പോര; അരവീന്ദര്‍ സിംഗ് ലൗലി ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം വീണ്ടും കോണ്‍ഗ്രസില്‍

 


ADVERTISEMENT

ഡല്‍ഹി: (www.kvartha.com 18.02.2018) അരവീന്ദര്‍ സിംഗ് ലൗലി വീണ്ടും കോണ്‍ഗ്രസില്‍. ഒന്‍പത് മാസം മുന്‍പാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ ആശയങ്ങളോട് യോജിക്കാനാകുന്നില്ലെന്ന് പറഞ്ഞാണ് കോണ്‍ഗ്രസിലേയ്ക്കുള്ള മടക്കം. മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍ വാര്‍ത്ത സ്ഥിരീകരിച്ചു.

ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ലൗലി ബിജെപിയിലേയ്ക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു ഇത്. 1998ലാണ് ലൗലി ആദ്യമായി നിയമസഭയിലേയ്‌ക്കെത്തുന്നത്.

ബിജെപിയും അത്ര പോര; അരവീന്ദര്‍ സിംഗ് ലൗലി ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം വീണ്ടും കോണ്‍ഗ്രസില്‍

തന്റെ ഭാഗത്തുനിന്നുണ്ടായ ചില പിഴവുകള്‍ ലൗലിയെ വേദനിപ്പിച്ചിരുന്നുവെന്നും അതിനാലാണ് ലൗലി പാര്‍ട്ടി വിട്ടതെന്നും മാക്കന്‍ പറഞ്ഞു. ലൗലിയുടെ മടക്കത്തെ സ്വാഗതം ചെയ്ത് നിരവധി ഷീല ദീക്ഷിത് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ട്വിറ്ററിലെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Lovely`s comeback can be seen as a big boost for the Congress ahead of by-polls to the 20 assembly seats in the national capital.

Keywords: National, BJP, Congress, Arvinder Singh Lovely
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia