SWISS-TOWER 24/07/2023

അഴിമതിക്കാരെ പിടികൂടാന്‍ കേജരിവാളിന്റെ ഹോട്ട് ലൈന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: അഴിമതിക്കാരെ കൈയ്യോട് പിടികൂടാനായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഹെല്പ് ലൈന്‍ സ്ഥാപിച്ചു. കൈക്കൂലി നല്‍കാനാവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ കുടുക്കാന്‍ ഒളിക്യാമറ പ്രവര്‍ത്തിപ്പിക്കേണ്ട വിധവും മറ്റ് കാര്യങ്ങളും ഈ ഹെല്പ് ലൈനിലൂടെ അറിയാന്‍ കഴിയും.
ഓരോ പൗരനും പോലീസ് ഇന്‍സ്‌പെക്ടറാകാം. അഴിമതിക്കെതിരെ പോരാടാം. അഴിമതിക്കാരായ ഓഫീസര്‍മാരെ പിടികൂടാന്‍ അവരുടെ മൊബൈല്‍ ഫോണ്‍ ആയുധമായി ഉപയോഗിക്കാം. ഇതുവഴി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താം കേജരിവാള്‍ പറഞ്ഞു.
അഴിമതിക്കാരെ പിടികൂടാന്‍ കേജരിവാളിന്റെ ഹോട്ട് ലൈന്‍ഹെല്പ് ലൈന്‍ സ്ഥാപിച്ചതോടെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പിടിക്കപ്പെടുമെന്ന ഭീതിയുണ്ടാകും. അഴിമതിക്കാരെ ഞങ്ങള്‍ വെച്ചുപൊറുപ്പിക്കുകയില്ല കേജരിവാള്‍ പറഞ്ഞു.
01127357169 എന്ന നമ്പറിലേയ്ക്കാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നല്‍കേണ്ടത്. രാവിലെ 8 മുതല്‍ രാത്രി 10 വരെ ഈ നമ്പര്‍ പ്രവര്‍ത്തിക്കുമെന്നും കേജരിവാള്‍ വ്യക്തമാക്കി.
SUMMARY: New Delhi: Delhi government launched an anti-corruption helpline number on Wednesday where people, who are harassed for bribes, will be advised on how to conduct sting operations.
Keywords: Aam Aadmi Party, AAP, Corruption, Arvind Kejriwal, Delhi, Bribes
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia