SWISS-TOWER 24/07/2023

പഞ്ചാബില്‍ എ എ പിയാണ് ജയിക്കുന്നതെങ്കില്‍ മുഖ്യമന്ത്രിയെ ജനങ്ങള്‍ തീരുമാനിക്കും: കേജരിവാള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 06.11.2016) പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് ഇനി 3 മാസങ്ങള്‍ കൂടിയേയുള്ളു. ഏത് പാര്‍ട്ടി ജയിക്കുമെന്നും ആരായിരിക്കും മുഖ്യമന്ത്രിയെന്നുമൊക്കെയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ വേറിട്ട പ്രസ്താവനയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയെ ജനങ്ങള്‍ തന്നെ തീരുമാനിക്കുമെന്ന് കേജരിവാള്‍.

സിഖ് ഭൂരിപക്ഷമുള്ള സംസ്ഥാനമാണ് പഞ്ചാബ്. 1966ന് ശേഷം സിഖുകാരനല്ലാത്ത ഒരാള്‍ പോലും ഇവിടെ മുഖ്യമന്ത്രിയായിരുന്നിട്ടില്ല.

ഡല്‍ഹിക്ക് സമാനമായ വിജയ സാധ്യതയുള്ള സംസ്ഥാനമാണ് ആം ആദ്മി പാര്‍ട്ടിക്ക് പഞ്ചാബ്. അഴിമതി കൊണ്ട് പൊറുതിമുട്ടിയ പഞ്ചാബ് ജനത ഇത്തവണ മാറ്റം ആഗ്രഹിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പഞ്ചാബില്‍ എ എ പിയാണ് ജയിക്കുന്നതെങ്കില്‍ മുഖ്യമന്ത്രിയെ ജനങ്ങള്‍ തീരുമാനിക്കും: കേജരിവാള്‍

SUMMARY: Barely three months ahead of the Punjab Assembly elections, AAP convenor Arvind Kejriwal has left his options open to become his party's chief ministerial candidate for the Sikh-majority state.

Keywords: National, Punjab, Arvind Kejriwal, Punjab Assembly elections,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia