ദൈവങ്ങള്‍ പോലും ആയുധവാഹകര്‍; കേജരിവാള്‍ സുരക്ഷ വാഗ്‌ദാനം നിരസിക്കരുത്: ശ്രീ ശ്രീ രവിശങ്കര്‍

 


ന്യൂഡല്‍ഹി: ഡല്‍ഹിയുടെ നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് വാഗ്‌ദാനം നല്‍കിയിരിക്കുന്ന സുരക്ഷ നിരസിക്കരുതെന്ന് ആത്മീയ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് രവിശങ്കര്‍ തന്റെ അഭിപ്രായ പ്രകടനം നടത്തിയത്.
അരവിന്ദ് കേജരിവാള്‍ ആദര്‍ശവും പ്രായോഗിക ബുദ്ധിയും ഒരുപോലെ ഉപയോഗപ്പെടുത്തണം. അദ്ദേഹം ഒരു സന്യാസിയല്ല. ഒരു സംസ്ഥാനത്തിന്റെ മേധാവിയെന്ന നിലയില്‍ അദ്ദേഹം കുറഞ്ഞ രീതിയിലുള്ള സുരക്ഷയെങ്കിലും സ്വീകരിക്കണം രവിശങ്കര്‍ പറഞ്ഞു.

ദൈവങ്ങള്‍ പോലും ആയുധവാഹകര്‍; കേജരിവാള്‍ സുരക്ഷ വാഗ്‌ദാനം നിരസിക്കരുത്: ശ്രീ ശ്രീ രവിശങ്കര്‍ഇതുവരെ നമുക്ക് രാമരാജ്യം ഉണ്ടായിട്ടില്ല. കുറ്റവാളികള്‍ക്ക് ഒരാളെ എളുപ്പം ലക്ഷ്യം വയ്ക്കാമെന്ന സ്ഥിതിയാകരുത്. ദൈവങ്ങള്‍ പോലും ആയുധവാഹകരാണ്. ഋഷികളും മുനിമാരും മാത്രമാണ് ആയുധങ്ങളില്ലാത്തവര്‍ രവിശങ്കര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

പോലീസ് വാഗ്ദാനം ചെയ്ത സുരക്ഷയും മുഖ്യമന്ത്രിയുടെ ഔദ്യോഗീക വസതിയും വേണ്ടെന്ന നിലപാടിലാണ് കേജരിവാള്‍.

SUMMARY: New Delhi: Spiritual guru Sri Sri Ravi Shankar said on Tuesday that Aam Aadmi Party convener Arvind Kejriwal should not refuse the security offered to him.

Keywords: Aam Aadmi Party, Arvind Kejriwal, Delhi government, AAP, Congress, Sri Sri Ravi Shankar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia