ന്യൂഡല്‍ഹി: നാട്ടുകൂട്ടങ്ങളെ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഇത്തരം പഞ്ചായത്തുകളെ നിരോധിക്കേണ്ട ആവശ്യമില്ല. ഒരു സംഘം ജനങ്ങളുടെ കൂട്ടായ്മയാണ് നാട്ടുകൂട്ടം. എന്നാല്‍ അവര്‍ തെറ്റായ ഒരു തീരുമാനമെടുത്താല്‍, നിയമപരമല്ലാത്ത തീരുമാനങ്ങള്‍ കൈക്കൊണ്ടാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കണം കേജരിവാള്‍ വ്യക്തമാക്കി.
സ്ത്രീകളും യുവതികളും പാശ്ചാത്യ വസ്ത്രം ധരിക്കുന്നതും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതും വിലക്കിക്കൊണ്ടുള്ള ചില നാട്ടുകൂട്ടങ്ങളുടെ തീരുമാനങ്ങള്‍ വന്‍ വിവാദമുയര്‍ത്തിയിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്നും 16ലേയ്ക്കും ആണ്‍കുട്ടികളുടെ വിവാഹപ്രായം 21ലേയ്ക്കും നിജപ്പെടുത്തണമെന്നും നാട്ടുകൂട്ടങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
പശ്ചിമബംഗാളില്‍ അന്യമതസ്ഥനെ പ്രണയിച്ച പെണ്‍കുട്ടിയെ 13 പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തത് വന്‍ വിവാദമായിരുന്നു. നാട്ടുകൂട്ടത്തിന്റെ തീരുമാനപ്രകാരമായിരുന്നു ഈ നിഷ്ഠൂരമായ കൂട്ടബലാല്‍സംഗം. സംഭവത്തെതുടര്‍ന്ന് നാട്ടുകൂട്ടങ്ങളെ നിരോധിക്കണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യമുയര്‍ത്തിയ സാഹചര്യത്തിലാണ് കേജരിവാളിന്റെ അഭിപ്രായപ്രകടനം.
SUMMARY: New Delhi: Delhi Chief Minister Arvind Kejriwal, who described himself as an 'anarchist' earlier this month, has now sparked a controversy when he said he does not see the need for banning 'khap panchayats' because they serve a "cultural purpose”.
Keywords: Arvind Kejriwal, Delhi, Aam Aadmi Party, Khap Panchayat

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.