നബിദിന പരിപാടിയില്‍ പരസ്പരം പുണര്‍ന്ന് കേജരിവാളും കപില്‍ സിബലും

 


ADVERTISEMENT

ന്യൂഡല്‍ഹി: ഡല്‍ഹി പള്ളിയില്‍ നടന്ന നബിദിനപരിപാടിക്കിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും പരസ്പരം പുണര്‍ന്നത് ക്യാമറകണ്ണുകള്‍ ആഘോഷമാക്കി. ഡല്‍ഹി ചാന്ദ്‌നി ചൗക്കില്‍ നിന്നുള്ള ലോക്‌സഭ അംഗമാണ് കപില്‍ സിബല്‍. ചാന്ദിനി ചൗക്കിലെ ശെയ്ഖാന്‍ പള്ളിയിലെ നബിദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും.
മാസങ്ങള്‍ക്ക് മുന്‍പ് രാഷ്ട്രീയ വൈരികളായിരുന്നെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഡല്‍ഹിയുടെ ഭരണം മുന്നോട്ട് കൊണ്ടുപോകുന്ന സര്‍ക്കാരാണ് എ.എ.പിയുടേത്. കേന്ദ്രമന്ത്രിമാരെ വിമര്‍ശിക്കുന്ന കൂട്ടത്തില്‍ കേജരിവാള്‍ സ്ഥിരമായി ലക്ഷ്യമിട്ടിരുന്നയാളാണ് കപില്‍ സിബല്‍. വോഡഫോണ്‍ ടാക്‌സ് കേസില്‍ കപില്‍ സിബലിന് പങ്കുണ്ടെന്ന് കേജരിവാള്‍ ആരോപിച്ചിരുന്നു.
നബിദിന പരിപാടിയില്‍ പരസ്പരം പുണര്‍ന്ന് കേജരിവാളും കപില്‍ സിബലും ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് കേജരിവാളിനെതിരെ കപില്‍ സിബലിന്റെ മകന്‍ അമിത് സിബല്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം മിന്നുന്ന വിജയം കരസ്ഥമാക്കിയ കേജരിവാളിനെ അനുമോദിച്ച് കോണ്‍ഗ്രസ് പക്ഷത്തുനിന്നും ആദ്യ സന്ദേശം ട്വിറ്ററില്‍ പോസ്റ്റുചെയ്തത് കപില്‍ സിബലായിരുന്നു.
SUMMARY: New Delhi: The warm hug that Arvind Kejriwal of the Aam Aadmi Party and Kapil Sibal of the Congress shared at a Delhi mosque today made for a Kodak moment.
Keywords: Aam Aadmi Party, AAP, Amit Sibal, Arvind Kejriwal, Congress, Hug, Kapil Sibal, Sheikhan mosque
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia