ADVERTISEMENT
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ ആം ആദ്മി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 37 പേരുടെ പിന്തുണയോടെയാണ് ആം ആദ്മി സര്‍ക്കാര്‍ വിശ്വാസവോട്ട് മറികടന്നത്. എന്‍ഡിഎയിലെ 32 അംഗങ്ങള്‍ വിശ്വാസപ്രമേയത്തെ എതിര്‍ത്തു. ശബ്ദവോട്ടോടെയാണ് ഡല്‍ഹി വിധാന്‍ സഭ പ്രമേയം പാസാക്കിയത്. ജനുവരി രണ്ടിന് എ.എ.പി ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ ജംഗ് ആവശ്യപ്പെട്ടിരുന്നു.
28 എംഎല്‍എമാരുള്ള ആംആദ്മിക്ക് ഭൂരിപക്ഷം ലഭിക്കാന്‍ എട്ട് എംഎല്‍എമാരുടെ പിന്തുണയായിരുന്നു വേണ്ടിയിരുന്നത്. കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണച്ചതോടെ ആംആദ്മി വിശ്വാസ വോട്ട് എന്ന കടമ്പയും കടന്നു. കെജരിവാളും മറ്റ് 70 എംഎല്‍എമാരും കഴിഞ്ഞ ദിവസം നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു.
Keywords: Arvind Kejriwal, Delhi, Assembly, Bharatiya Janata Party, Aam Aadmi Party, Indian National Congress

Keywords: Arvind Kejriwal, Delhi, Assembly, Bharatiya Janata Party, Aam Aadmi Party, Indian National Congress

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.