ജനത ദര്‍ബാര്‍: കേജരിവാള്‍ മാപ്പു പറഞ്ഞു

 


ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ആദ്യ ജനത ദര്‍ബാര്‍ തിക്കിലും തിരക്കിലും ബഹളത്തിലും അവസാനിപ്പിക്കേണ്ടി വന്നതില്‍ അദ്ദേഹം മാപ്പുപറഞ്ഞു. ജനത ദര്‍ബാര്‍ പ്രതീക്ഷിച്ചതുപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതിരുന്നതിനെതുടര്‍ന്ന് പകുതിവഴിയില്‍ ഉപേക്ഷിച്ച് മുഖ്യമന്ത്രി മടങ്ങുകയായിരുന്നു.

മുഖ്യമന്ത്രിയെ കാണാനും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും ആയിരക്കണക്കിനാളുകളാണ് സെക്രട്ടേറിയേറ്റില്‍ എത്തിയത്. എന്നാല്‍ കേജരിവാള്‍ എത്തിയതോടെ അദ്ദേഹത്തെ കാണായി ആളുകള്‍ മുന്നോട്ട് നീങ്ങിയത് പ്രശ്‌നം സൃഷ്ടിച്ചു. ചിലര്‍ സുരക്ഷ ബാരിക്കേഡുകള്‍ മറികടന്നു. ഒടുവില്‍ പോലീസിന്റെ നിര്‍ദ്ദേശമനുസരിച്ച് കേജരിവാള്‍ പരിപാടി നിറുത്തിവെച്ച് മടങ്ങുകയായിരുന്നു.

ജനത ദര്‍ബാര്‍: കേജരിവാള്‍ മാപ്പു പറഞ്ഞുഅതേസമയം മന്ത്രിമാരായ രാഖി ബിര്‍ള, സോംനാഥ് ഭാരതി, സൗരഭ് ഭരദ്വാജ് തുടങ്ങിയവര്‍ പൊതുജനങ്ങളില്‍ അപേക്ഷകള്‍ സ്വീകരിച്ചു.
വേണ്ടത്ര കരുതലുകളില്ലാതെ പരിപാടി സംഘടിപ്പിച്ചത് തെറ്റായിപ്പോയെന്നും അതിന് താന്‍ ക്ഷമചോദിക്കുന്നുവെന്നും കേജരിവാള്‍ പറഞ്ഞു. ഞാനവിടുന്ന് പിന്‍ വാങ്ങിയില്ലായിരുന്നുവെങ്കില്‍ ദുരന്തം സംഭവിക്കുമായിരുന്നു. അടുത്ത പ്രാവശ്യം നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുനീക്കും കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.

SUMMARY: New Delhi: The inaugural 'janta darbar' or public hearing called by Arvind Kejriwal today could not go as planned following chaos at Delhi Secretariat where hundreds had turned up hoping to get an audience with their 'aam aadmi' Chief Minister.

Keywords: Aam Aadmi Party, AAP, Arvind Kejriwal, Delhi government, Delhi Secretariat, Janta darbar, New Delhi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia