Helicopter Crash | സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണ് അപകടം; പൈലറ്റ് മരിച്ചു, ഒരാള്‍ക്ക് പരിക്ക്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) തവാങില്‍ പതിവ് പറക്കലിനിടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സൈന്യത്തിന്റെ ചീറ്റ ഹെലികോപ്ടര്‍ തകര്‍ന്നുവീണത്.
ഹെലികോപ്ടറില്‍ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. അപകടം നടന്നയുടന്‍ രണ്ട് പേരെയും സൈനിക ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ചികിത്സക്കിടെ ലഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവ് അന്തരിച്ചുവെന്ന് സൈന്യം അറിയിച്ചു.

ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റൊരു പൈലറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച് കൊണ്ടിരിക്കുകയാണെന്നും അന്വേഷണം നടക്കുന്നുവെന്നും സൈന്യം വ്യക്തമാക്കി.
Keywords: New Delhi, News, National, Accident, Pilot, Injured, Treatment, Helicopter, Arunachal Pradesh: Pilot died In Army Cheetah Helicopter Crash.