Injured | രജൗരിയില് നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് പൊട്ടിത്തെറിച്ചു; സൈനികന് പരുക്കേറ്റു
Oct 15, 2023, 18:05 IST
ADVERTISEMENT
ശ്രീനഗര്: (KVARTHA) കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരുക്കേറ്റു. റൈഫിള്മാന് ഗുരുചരണ് സിംഗിനാണ് പട്രോളിംഗിനിടെ പരുക്കേറ്റത്. ജമ്മു കശ്മീരിലെ രജൗരിയില് നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം. അബദ്ധത്തില് ലാന്ഡ് മൈനില് ചവിട്ടുകയായിരുന്നുവെന്ന് അധികൃതര് അറിയിച്ചു.
നൗഷേര സെക്ടറിലെ ഫോര്വേഡ് കാല്സിയന് ഗ്രാമത്തിലാണ് സംഭവം നടന്നത്. സിംഗിനെ ഉടന് തന്നെ സൈനിക ആശുപത്രിയില് എത്തിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഉധംപൂരിലെ കമാന്ഡ് ഹോസ്പിറ്റലിലേക്ക് എയര്ലിഫ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥര് അറിയിച്ചു.
നുഴഞ്ഞുകയറ്റ പ്രതിരോധ തന്ത്രത്തിന്റെ ഭാഗമായി സൈന്യം പലയിടങ്ങളിലായി കുഴിബോംബുകള് സ്ഥാപിക്കാറുണ്ട്. സായുധരായ തീവ്രവാദികളെ തടയുകയാണ് ലക്ഷ്യം. എന്നാല് ചിലപ്പോള് മഴ കാരണം കുഴിബോംബുകള്ക്ക് സ്ഥാനഭ്രംശം സംഭവിക്കുകയും അബദ്ധവശാല് സ്ഫോടനങ്ങള്ക്ക് കാരണമാവുകയും ചെയ്യാറുണ്ടെന്നുമാണ് അധികൃതര് വ്യക്തമാക്കിയത്.
Keywords: News, National, Army Personnel, Injured, Landmine, Explosion, Jammu and Kashmir, Rajouri, Army personnel injured in landmine explosion in J&K's Rajouri.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

