അരുണാചലില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ തീവ്രവാദി ആക്രമണം; ഒരു ജവാന്‍ മരിച്ചു, 8 പേര്‍ക്ക് പരിക്ക്

 


ഗുവാഹത്തി: (www.kvartha.com 03.12.2016) അരുണാചല്‍ പ്രദേശിലെ വാക്കയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. അസം റൈഫിള്‍സിലെ ജവാനാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.45 മണിയോടെയാണ് അസം റൈഫിള്‍സിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്.

അരുണാചലില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ തീവ്രവാദി ആക്രമണം; ഒരു ജവാന്‍ മരിച്ചു, 8 പേര്‍ക്ക് പരിക്ക്


അതേസമയം ആക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. മേഖലയില്‍ തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചില്‍ നടത്തിവരികയാണ്. ആക്രമണത്തില്‍ എട്ട് ജവാന്‍മാര്‍ക്ക് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്. ഇന്ത്യ - മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ നിന്നു 20 കിലോമീറ്റര്‍ അകലെയാണ് ആക്രമണമുണ്ടായ വാക്ക.

Keywords : Terror Attack, National, Death, Jawans, Army jawan killed in rebel ambush near Myanmar border in Arunachal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia