സൈനീകന്‍ ആത്മഹത്യ ചെയ്തു

 


സൈനീകന്‍ ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി: ഹരിയാനയില്‍ മറ്റൊരു സൈനീകന്‍ കൂടി ആത്മഹത്യ ചെയ്തു. 72 സൈനിക ക്യാമ്പിലെ ജവാന്‍ ഭൂപ് സിംഗ് ആണ്‌ ആത്മഹത്യ ചെയ്തത്. ഫാനില്‍ കെട്ടിത്തൂങ്ങിയാണ്‌ ഇദ്ദേഹം ജീവനൊടുക്കിയത്. ഈയാഴ്ച റിപോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സൈനീക ആത്മഹത്യയാണ്‌ ഇത്.

ജമ്മുവിലെ സാംബയില്‍ 16 കവല്‍ റി യൂണിറ്റിലെ സൈനീകന്‍ അരുണിന്റെ ആത്മഹത്യ ഏറേ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. മുതിര്‍ന്ന സൈനീക ഉദ്യോഗസ്ഥര്‍ ജവാന്മാരെ മാനസീകപീഡനത്തിന്‌ വിധേയരാക്കുന്നുവെന്ന റിപോര്‍ട്ടുകളും ഇതേ തുടര്‍ന്ന്‌ മാധ്യമങ്ങളില്‍ വന്നിരുന്നു. അവധി അനുവദിച്ചുകിട്ടാത്തതിനെത്തുടര്‍ന്നാണ്‌ തിരുവനന്തപുരം സ്വദേശിയായ അരുണ്‍ വി ആത്മഹത്യ ചെയ്തത്. അരുണിന്റെ ആത്മഹത്യയെത്തുടര്‍ന്ന്‌ ജവാന്മാര്‍ ഉന്നത സൈനീക ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുകയും ക്യാമ്പില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മേയ്മാസത്തില്‍ ലഡാക്കിലെ സൈനീക ക്യാമ്പില്‍ കമാന്റിംഗ് ഓഫീസര്‍മാരും സൈനീകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

English Summery
New Delhi: Bhoop Singh, a jawan belonging to the 72 Armoured Regiment, today committed suicide at Hisar, in Haryana. The jawan hung himself from a fan; he was staying with his family.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia