SWISS-TOWER 24/07/2023

Hospitalization | സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ ആരോഗ്യനില തൃപ്തികരം; വൈകാതെ ആശുപത്രി വിടും

 
Music Composer A.R. Rahman Hospitalized Due to Chest Pain and Discomfort
Music Composer A.R. Rahman Hospitalized Due to Chest Pain and Discomfort

Photo Credit: Screenshot of an Instagram Video by A R Rahman

ADVERTISEMENT

● ആന്‍ജിയോഗ്രാമിന് വിധേയമാക്കുമെന്ന് വിവരം. 
● ഇസിജി, എക്കോ കാര്‍ഡിയോഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി. 
● റഹ് മാന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചെന്ന് തമിഴ്നാട് മുഖ്യമന്ത്രി.

ചെന്നൈ: (KVARTHA) നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടന്ന് രാവിലെ ഏഴു മണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഗീത സംവിധായകന്‍ എ ആര്‍ റഹ് മാന്റെ ആരോഗ്യനില തൃപ്തികരം. വൈകാതെ ആശുപത്രി വിടുമെന്നാണ് വിവരം. അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 

Aster mims 04/11/2022

ഇസിജി, എക്കോ കാര്‍ഡിയോഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി. ആന്‍ജിയോഗ്രാമിന് വിധേയമാക്കുമെന്നാണ് വിവരം. ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കുകയാണെന്നും എ ആര്‍ റഹ് മാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിര്‍ജ്ജലീകരണമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമായതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

വിവരം അറിഞ്ഞ ഉടന്‍ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടുവെന്നും റഹ് മാന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എക്സില്‍ കുറിച്ചു. റഹ് മാന്‍ സുഖമായിരിക്കുന്നുവെന്നും ഉടന്‍ വീട്ടിലേക്ക് മടങ്ങുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.  

ലണ്ടനിലായിരുന്ന എആര്‍ റഹ് മാന്‍ കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്. അതേസമയം ചികിത്സക്ക് ശേഷം ഉച്ചയോടെ റഹ് മാന്‍ ആശുപത്രി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാർത്ത പങ്കുവെച്ച് എ.ആർ. റഹ്‌മാന്റെ വേഗത്തിലുള്ള ആരോഗ്യ വീണ്ടെടുപ്പിനായി പ്രാർത്ഥിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Music composer A.R. Rahman was hospitalized in Chennai due to chest pain and discomfort. He underwent tests, and his health condition is reported to be stable.

#ARRahman, #HealthUpdate, #Chennai, #ApolloHospital, #MusicComposer, #GetWellSoon

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia