Ant Attack | ഒഡീഷയിലെ പുരിയില്‍ പ്രളയ ജലം ഇറങ്ങിയതിന് പിന്നാലെ വിഷ ഉറുമ്പുകള്‍; പൊറുതിമുട്ടിയ ചിലര്‍ ഗ്രാമം വിട്ടതായി റിപോര്‍ട്

 


ADVERTISEMENT

ഭുവനേശ്വര്‍: (www.kvartha.com) ഒഡീഷയിലെ പുരിയില്‍ വിഷ ഉറുമ്പുകളുടെ ആക്രമണമെന്ന് റിപോര്‍ട്. പുരി ജില്ലയിലെ ബ്രഹ്‌മന്‍സാഹി ഗ്രാമത്തിലാണ് സംഭവം. ലക്ഷക്കണക്കിന് വിഷ ഉറുമ്പുകളുടെ ശല്യത്തില്‍ വലഞ്ഞ ചിലര്‍ ഗ്രാമം വിട്ടതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഒഡീഷ കാര്‍ഷിക സാങ്കേതിക സര്‍വകലാശാലയും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Aster_MIMS

പ്രളയ ജലം ഇറങ്ങിയതിന് പിന്നാലെയാണ് ഉറുമ്പുകള്‍ പ്രത്യക്ഷപ്പെട്ടത്. വീടുകള്‍, റോഡുകള്‍, പാടങ്ങള്‍, മരങ്ങള്‍ തുടങ്ങി ഗ്രാമത്തിന്റെ മുക്കിലും മൂലയിലും ഉറുമ്പുകളാണ്. ഉറുമ്പിന്റെ കടിയേറ്റ പലര്‍ക്കും ചൊറിച്ചിലും തടിപ്പും അനുഭവപ്പെടുന്നുണ്ടെന്നാണ് വിവരം.

Ant Attack | ഒഡീഷയിലെ പുരിയില്‍ പ്രളയ ജലം ഇറങ്ങിയതിന് പിന്നാലെ വിഷ ഉറുമ്പുകള്‍; പൊറുതിമുട്ടിയ ചിലര്‍ ഗ്രാമം വിട്ടതായി റിപോര്‍ട്

വളര്‍ത്തുമൃഗങ്ങളും ഉറുമ്പിന്റെ ആക്രമണത്തില്‍ ഉള്‍പെടുന്നുണ്ട്. എവിടെപ്പോയാലും ഉറുമ്പുനാശിനി കൂടെ കൊണ്ടുനടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഉറുമ്പുനാശിനി കൊണ്ട് വൃത്തം വരച്ച് അതിനുള്ളിലാണ് ആളുകള്‍ കഴിയുന്നതെന്നും റിപോര്‍ടുകള്‍ പറയുന്നു.

Keywords: News, National, Report, attack, people, Flood, Ant attack forces people to flee Odisha village.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia