കാണ്‍പൂരില്‍ പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവം ഉത്തര്‍പ്രദേശിലെ ഗുണ്ടാരാജിന് തെളിവ്: രാഹുല്‍ ഗാന്ധി
Jul 3, 2020, 15:35 IST
ADVERTISEMENT
ലക്‌നൗ: (www.kvartha.com 03.07.2020) കാണ്‍പൂരില്‍ പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവം ഉത്തര്‍പ്രദേശിലെ ഗുണ്ടാരാജിന് തെളിവെന്നാണ് അദ്ദേഹം പറയുന്നത്. പൊലീസുകാര്‍ക്ക് പോലും സുരക്ഷയില്ലാത്തപ്പോള്‍ പൊതുജനങ്ങള്‍ക്ക് എങ്ങനെയാണ് സുരക്ഷ ലഭിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് രാഹുല്‍ അനുശോചനം അറിയിച്ചു.
പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്താഭാഗവും അദ്ദേഹം ട്വീറ്റ് ചെയ്തു. കാണ്‍പൂരില്‍ അക്രമികളുടെ വെടിയേറ്റ് ഡിവൈഎസ്പി ദേവന്ദ്ര മിശ്രയും മൂന്നു എസ് ഐമാരും നാലു കോണ്‍സ്റ്റബിളുമാരുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊടുംകുറ്റവാളി വികാസ് ദുബൈയ്ക്ക് വേണ്ടിയുള്ള തെരച്ചിലിനിടെയാണ് വെടിവെയ്പുണ്ടായത്.
കൊലപാതകത്തിനു ശ്രമിച്ചെന്ന പരാതിയില്‍ വികാസിനെ അറസ്റ്റ് ചെയ്യാന്‍ പോയതാണ് പൊലീസെന്നും എന്നാല്‍ ക്രിമിനലുകള്‍ ഒളിഞ്ഞിരുന്നു ഞങ്ങളെ വെടിവച്ചുവെന്നുമാണ് കാന്‍പുര്‍ പൊലീസ് മേധാവി ദിനേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഗ്രാമത്തിലേക്കുള്ള റോഡ് ക്രിമിനലുകള്‍ തടഞ്ഞിരുന്നതായും അതെല്ലാം മറികടന്നാണു പൊലീസ് ഗ്രാമത്തില്‍ പ്രവേശിച്ചത്. ഈ സമയം കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍നിന്നാണു ക്രിമിനല്‍ സംഘം പൊലീസിനെതിരെ വെടിവച്ചത്. ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സംഭവത്തെക്കുറിച്ചു റിപ്പോര്‍ട്ട് തേടിയതായും ഡിജിപി വ്യക്തമാക്കി.

Keywords: Lucknow, News, National, Firing, Police, Rahul Gandhi, Injured, Twitter, Kanpur, Hooliganism, Another proof of hooliganism in UP: Rahul Gandhi on Kanpur firing
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.