ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ തന്നെ പാസാക്കുമോയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അന്നാ ഹസാരെ പ്രധാനമന്ത്രിക്ക് കത്തയച്ചു. ബില്‍ പാസാക്കിയില്ലെങ്കില്‍ ജയില്‍ നിറയ്ക്കല്‍ സമരം ഉള്‍പ്പെടെയുള്ള സമരപരിപാടിയിലേക്ക് നീങ്ങുമെന്നും ഹസാരെ കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. നാല് പേജുകളുള്ള കത്താണ് തന്റെ നിലപാടുകള്‍ വ്യക്തമാക്കി ഹസാരെ പ്രധാനമന്ത്രിക്ക് അയച്ചത്. ലോക്പാലിന്റെ പരിധിയില്‍ തന്നെ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പുനല്‍കിയിട്ട് പൗരാവകാശങ്ങള്‍ പ്രതിപാദിക്കുന്ന സിറ്റിസണ്‍സ് ചാര്‍ട്ടര്‍ ബില്‍ പ്രത്യേകം അവതരിപ്പിക്കാനുള്ള നീക്കത്തെക്കുറിച്ചും ഹസാരെ കത്തില്‍ ആരായുന്നു.
Keywords: Lokpal Bill, Anna Hazare, Letter, Manmohan Singh, New Delhi, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.