കേജരിവാളിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ മോഡിയും അണ്ണ ഹസാരെയും പങ്കെടുക്കില്ല
Feb 12, 2015, 12:34 IST
ന്യൂഡല്‍ഹി: (www.kvartha.com 12/02/2015) ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹിയിലെ നിയുക്ത മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഗാന്ധിയന്‍ അണ്ണ ഹസാരെയും പങ്കെടുക്കില്ല. ഫെബ്രുവരി 14ന് രാം ലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്.
അന്നേദിവസം ബരാമതിയില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണ് മോഡി സത്യപ്രതിജ്ഞയ്ക്ക് എത്താത്തത്. പരിപാടിയില്‍ എന്‍.സി.പി നേതാവ് ശരത് പവാറുമായി മോഡി വേദി പങ്കിടും.
ഹസാരെയെ ഗുരുവായി പ്രഖ്യാപിച്ചിട്ടുള്ള കേജരിവാള്‍ അദ്ദേഹത്തിന്റെ അനുഗ്രഹം തേടുകയും വ്യക്തിപരമായി ക്ഷണിക്കുകയും ചെയ്തിരുന്നു. കേജരിവാള്‍ നേടിയ ചരിത്ര വിജയത്തില്‍ അദ്ദേഹം കേജരിവാളിനെ ആശംസിക്കുകയും ചെയ്തിരുന്നു. ജനലോക് പാല്‍ ബില്ലിനായി നടത്തിയ ശ്രമങ്ങള്‍ അവസാനിപ്പിക്കരുതെന്നും അതുമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങിന് എത്താന്‍ കഴിയില്ലെന്നാണ് ഹസാരെ അറിയിച്ചത്.
അന്നേദിവസം അദ്ദേഹം പൂനെയിലെ ആശുപത്രിയില്‍ എത്തുന്നുണ്ടെന്നാണ് റിപോര്‍ട്ട്. ആരോഗ്യപരമായ കാരണങ്ങളാകാം സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍.
SUMMARY: According to reports, the Prime Minister will leave for Baramati on February 14 to attend a function. He will share the stage with NCP leader Sharad Pawar.
Keywords: Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.