Temples | ഹൈന്ദവ വിശ്വാസം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും 3,000 ക്ഷേത്രങ്ങള്‍ നിര്‍മിക്കുമെന്ന് ആന്ധ്രാപ്രദേശ് സര്‍കാര്‍

 


അമരാവതി: (www.kvatha.com) മൂവായിരത്തോളം ക്ഷേത്രങ്ങള്‍ പണിയുമെന്ന് ആന്ധ്രാപ്രദേശ് സര്‍കാര്‍. ഹൈന്ദവ വിശ്വാസം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ആരംഭിച്ചതെന്ന് ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ പറഞ്ഞു. മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു ക്ഷേത്രം ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാണ് സര്‍കാര്‍ നടപടി. പ്രചാരം കുറവുള്ള പ്രദേശങ്ങളില്‍ ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ക്ഷേത്രങ്ങളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ടെന്ന് പ്രസ്താവനയില്‍ മന്ത്രി സത്യനാരായണ പറഞ്ഞു.

Temples | ഹൈന്ദവ വിശ്വാസം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും 3,000 ക്ഷേത്രങ്ങള്‍ നിര്‍മിക്കുമെന്ന് ആന്ധ്രാപ്രദേശ് സര്‍കാര്‍

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ശ്രീ വാണി ട്രസ്റ്റിന്റെ പേരില്‍ ഓരോ ക്ഷേത്രത്തിന്റെയും നിര്‍മാണത്തിനായി 10 ലക്ഷം രൂപ വീതം ചെലവഴിക്കും. സംസ്ഥാനത്ത് 1,330 ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ ഈ പട്ടികയിലേക്ക് 1,465 ക്ഷേത്രങ്ങള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. ഇതിന് പുറമെ ചില എംഎല്‍എമാരുടെ ആവശ്യപ്രകാരം 200 ക്ഷേത്രങ്ങള്‍ കൂടി നിര്‍മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: News, National, Government, Temple, Religion, Andhra Pradesh, Andhra Pradesh to build over 3,000 temples to ‘protect Hindu faith’.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia