Accident | അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു; 4 പേര്‍ മരിച്ചു, 15 പേര്‍ക്ക് പരുക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com) ആന്ധ്രപ്രദേശില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടാറ്റ എയ്‌സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് മരണം. 15ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ആന്ധ്രപ്രദേശിലെ ബാപ്തല ജില്ലയില്‍ ജംപാനി ഗ്രാമത്തിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ തെനാലിയിലെ സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Aster mims 04/11/2022

ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ച് വരുന്ന വഴിയാണ് 23 പേര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞത്. തെനാലി ടൗണില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാനായാണ് ഇവര്‍ വാഹനത്തില്‍ കയറിയത്. മൂടല്‍ മഞ്ഞും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. മരിച്ചവരെല്ലാം കൃഷ്ണ ജില്ലയിലുള്ളവരാണെന്നാണ് വിവരം.

Accident | അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു; 4 പേര്‍ മരിച്ചു, 15 പേര്‍ക്ക് പരുക്ക്

Keywords: Hyderabad, News, National, Death, Vehicles, Accident, Injured, Andhra Pradesh: Four Ayyappa devotees died, 15 injured in road mishap in Bapatla.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script