Train Derailed | ആന്ധ്രയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി; 6 ട്രെയിനുകള്‍ റദ്ദാക്കി
Jun 14, 2023, 13:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) ആന്ധ്രയിലെ അങ്കെപ്പള്ളെയ്ക്കടുത്ത് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ആറ് ട്രെയിനുകള്‍ റദ്ദാക്കി. ആന്ധ്രയില്‍ത്തന്നെ സര്‍വീസ് നടത്തുന്ന ആറ് ട്രെയിനുകളാണ് റദ്ദാക്കിയത്. ഒരു ട്രെയിനിന്റെ സമയം മാറ്റി ക്രമീകരിച്ചുവെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. സ്ഥലത്ത് പരിശോധന നടത്തുകയാണെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.
അതേസമയം ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ ചൊവ്വാഴ്ച ഡെല്‍ഹി-ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസ് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. സന്താല്‍ഡിഹ് റെയില്‍വേ ക്രോസിനു സമീപം റെയില്‍വേ ഗേറ്റില്‍ ട്രാക്ടര്‍ ഇടിച്ച് കുടുങ്ങിയതിനെ തുടര്‍ന്നാണ് അപകട സാധ്യതയുണ്ടായത്. എന്നാല്‍, ലോകോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലില്‍ വന്‍ അപകടം ഒഴിവായതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Keywords: Andhra Pradesh, News, National, Goods Train, Train Derailed, Andhra Pradesh: 5 wagons of goods train derail between Tadi and Anakapalli
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

