ക്ഷേത്രത്തില്‍ നിന്ന് 42 വര്‍ഷം മുമ്പ് മോഷണം പോയ മൂന്ന് വിഗ്രഹങ്ങള്‍ തിരിച്ചെത്തി; ലഭിച്ചത് ലണ്ടനില്‍ നിന്ന്

 


ചെന്നൈ: (www.kvartha.com 22.11.2020) ക്ഷേത്രത്തില്‍ നിന്ന് 42 വര്‍ഷം മുമ്പ് മോഷണം പോയ മൂന്ന് വിഗ്രഹങ്ങള്‍ ക്ഷേത്രത്തില്‍ തന്നെ തിരികെ ലഭിച്ചു. നാഗപട്ടണം അനന്തമംഗലത്തെ പുരാതന രാജഗോപാലസ്വാമി ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ വിഗ്രഹങ്ങളാണ് ലണ്ടനില്‍ നിന്ന് ലഭിച്ചത്. ശനിയാഴ്ചയാണ് വിഗ്രഹങ്ങള്‍ ക്ഷേത്രത്തിലെത്തിയത്. 

1978 ല്‍ രാമന്‍, സീത, ലക്ഷ്മണന്‍, ഹനുമാന്‍ എന്നിങ്ങനെ നാല് വെങ്കല വിഗ്രഹങ്ങളാണ് മോഷണം പോയത്. 15ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ക്ഷേത്രമാണ് ഇത്. പൊറയാര്‍ പൊലീസ് കേസെടുത്ത് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിഗ്രഹം കണ്ടെത്താനായിരുന്നില്ല. അന്താരാഷ്ട്ര വിപണിയില്‍ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്നത് നിരീക്ഷിക്കുന്ന സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സംഘടനയാണ് വിഗ്രഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയത്. 

ക്ഷേത്രത്തില്‍ നിന്ന് 42 വര്‍ഷം മുമ്പ് മോഷണം പോയ മൂന്ന് വിഗ്രഹങ്ങള്‍ തിരിച്ചെത്തി; ലഭിച്ചത് ലണ്ടനില്‍ നിന്ന്

Keywords:  Chennai, News, National, Temple, Robbery, Ancient Tamil Nadu Temple Gets Back Its Idols Stolen 42 Years Ago
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia