ഏക മകന്റെ വിവാഹദിനത്തില്‍ 'മൂഡ് തകര്‍ന്ന്' അമിത് ഷാ

 


ന്യൂഡല്‍ഹി: (www.kvartha.com 11/02/2015) ഫെബ്രുവരി 10, ചൊവ്വാഴ്ച അമിത് ഷായ്ക്ക് ഏറെ സന്തോഷം നിറഞ്ഞതും അതേ സമയം ഏറെ ദുഖകരവുമായ ദിവസമായിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളേയും കവച്ചുവെച്ച് ആം ആദ്മി പാര്‍ട്ടി നേടിയ വിജയം ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്കേറ്റ കനത്ത തിരിച്ചടിയായി.

ഏക മകന്‍ ജെയുടെ വിവാഹമായിരുന്നു ചൊവ്വാഴ്ച. പരാജയത്തിന്റെ പശ്ചാത്തലത്തില്‍ വിവാഹ ആഘോഷങ്ങള്‍ നിറം മങ്ങിയിരുന്നു. പ്രമുഖരില്‍ ചിലര്‍ മാത്രമാണ് പങ്കെടുത്തത്.

അമിത് ഷായുടെ ശരീര ഭാഷയില്‍ പരാജയം പ്രതിഫലിച്ചിരുന്നു. അമിത് ഷാ ബിജെപിയുടെ ദേശീയ പ്രസിഡന്റായതിന് ശേഷമുണ്ടായ ആദ്യ തിരിച്ചടി, അതും ഏറ്റവും ശക്തമായ രീതിയില്‍.

ഏക മകന്റെ വിവാഹദിനത്തില്‍ 'മൂഡ് തകര്‍ന്ന്' അമിത് ഷാചൊവ്വാഴ്ച ആദ്യ ഫലങ്ങള്‍ പുറത്തുവന്നതോടെ അമിത് ഷായുടെ സന്തോഷം പമ്പ കടന്നു. 67 മണ്ഡലങ്ങളില്‍ എ.എ.പി വ്യക്തമായി ലീഡ് ചെയ്യുന്നുവെന്നായിരുന്നു പ്രഥമ റിപോര്‍ട്ടുകള്‍. അമിത് ഷായുടെ ഉല്‍സാഹമില്ലായ്മ പതിയെ വിവാഹവേദിയിലേയ്ക്കും ചടങ്ങുകളിലേയ്ക്കും വ്യാപിക്കുകയായിരുന്നു.

SUMMARY: For Bharatiya Janata Party (BJP) president and its master strategist Amit Shah Tuesday was perhaps both the best and worst day of his life.

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal, Amit Sha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia