Netflix | 13.6 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുണ്ടോ? 3 കോടി രൂപ വാർഷിക ശമ്പളത്തോടെ ഫ്ലൈറ്റ് അറ്റൻഡന്റ് ആവാം; കൂട്ട പിരിച്ചുവിടലിനിടയിലും സ്വകാര്യ ജെറ്റിലേക്ക് ഉദ്യോഗാർഥിയെ തേടി നെറ്റ്ഫ്ലിക്സ്‌; നിബന്ധനകൾ ഇങ്ങനെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ബഹുരാഷ്ട്ര കമ്പനികൾ ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിക്കുന്ന ഈ സമയത്ത് സ്ട്രീമിംഗ് വമ്പൻമാരായ നെറ്റ്ഫ്ലിക്സ്‌ ഫ്ലൈറ്റ് അറ്റൻഡന്റ് ഒഴിവിലേക്ക് ഉദ്യോഗാർഥിയെ തേടുന്നു. ആശയക്കുഴപ്പം വേണ്ട, ഒ ടി ടി പ്ലാറ്റ്ഫോം ജീവനക്കാരെ നിയമിക്കുന്നത് അവരുടെ സ്വകാര്യ ജെറ്റുകളിൽ ഒന്നിലാണ്.

Aster mims 04/11/2022

അതിശയകരമായ വസ്തുത മറ്റൊന്നാണ്. 3,85,000 ഡോളർ, അതായത് ഏകദേശം മൂന്ന് കോടി രൂപയാണ് വാർഷിക ശമ്പളം. നെറ്റ്ഫ്ലിക്സിന്റെ വെബ്സൈറ്റിൽ ജോലി ഒഴിവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദീർഘനാളത്തേക്ക് ലോകത്തിന്റെ പല ഭാഗത്തേക്കും സഞ്ചരിക്കാൻ കഴിയുന്ന വ്യക്തിയാകണം ഉദ്യോഗാർഥിയെന്ന് കമ്പനി പറയുന്നു.

Netflix | 13.6 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുണ്ടോ? 3 കോടി രൂപ വാർഷിക ശമ്പളത്തോടെ ഫ്ലൈറ്റ് അറ്റൻഡന്റ് ആവാം; കൂട്ട പിരിച്ചുവിടലിനിടയിലും സ്വകാര്യ ജെറ്റിലേക്ക് ഉദ്യോഗാർഥിയെ തേടി നെറ്റ്ഫ്ലിക്സ്‌; നിബന്ധനകൾ ഇങ്ങനെ

ഇതിന് പുറമെ വേറെയും നിബന്ധനകൾ പറയുന്നുണ്ട്. ഉദാഹരണമായി 13.6 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള ആളായിരിക്കണം ഉദ്യോഗാർഥി. ദീർഘനേരം 'നിന്ന്' ജോലി ചെയ്യാനുളള ശേഷിയും ഉണ്ടായിരിക്കണമെന്നും കമ്പനി പറയുന്നു. ഫ്ലൈറ്റ് അറ്റൻഡന്റ് ജോലി ചെയ്യുന്നവർക്ക് പൊതുവായി നൽകി വരുന്ന പരിധി എന്ന നിലയിലാണ് നെറ്റ്ഫ്ലിക്സ് ശമ്പള പാക്കേജ് വ്യക്തമാക്കിയിട്ടുള്ളത്. 60,000 മുതൽ 3,85000 ഡോളർ വരെയാണ് നിലവിലുള്ള ശമ്പളം.

ഉദ്യോഗാർഥിയുടെ അനുഭവസത്ത് അടിസ്ഥാനമാക്കിയാണ് ശമ്പളം നിശ്ചയിക്കുക. ഓൺ ഗ്രൗണ്ട് ഡ്യൂട്ടിയും, യു എസിന് അകത്തും പുറത്തുമുള്ള യാത്രകളും ജോലിയുടെ ഭാഗമാണ്.

Keywords: New Delhi, News, National, Technology, Business, Amidst mass layoffs, Netflix hiring flight attendant for its private jet with Rs 3 crore annual salary.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia