കോവിഡ് രോഗിയില്‍ നിന്ന് 350 കിലോമീറ്റര്‍ ദൂരത്തിന് ആംബുലന്‍സ് ചാര്‍ജായി ഈടാക്കിയത് 1.20 ലക്ഷം രൂപ; ഡ്രൈവര്‍ അറസ്റ്റില്‍
May 8, 2021, 16:09 IST
ന്യൂഡെല്‍ഹി: (www.kvartha.com 08.05.2021) ഡെല്‍ഹിയില്‍ കോവിഡ് രോഗിയില്‍ നിന്ന് 350 കിലോമീറ്റര്‍ ദൂരത്തിന് ആംബുലന്‍സ് ചാര്‍ജായി 1.20 ലക്ഷം രൂപ ഈടാക്കിയ ഡ്രൈവര്‍ അറസ്റ്റില്‍. ഗുരുഗ്രാം സ്വദേശിനിയായ അമന്‍ദീപ് കൗറിന്റെ മാതാവ് സതീന്ദര്‍ കൗറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില വഷളായതോടെ ഗുരുഗ്രാമില്‍ നിന്ന് 350 കിലോമീറ്റര്‍ ദൂരെയുള്ള ലുധിയാനയിലെ ആശുപത്രിയില്‍ എത്തിക്കാനായി ആംബുലന്‍സ് വിളിച്ചു.
തുടര്‍ന്ന് ആംബുലന്‍സ് ഓപറേറ്റര്‍ 1.20 ലക്ഷം ചാര്‍ജായി ഈടാക്കുകയായിരുന്നു. 1.40 ലക്ഷമാണ് ഡ്രൈവര്‍ ചോദിച്ചത്. എന്നാല്‍ തന്റെ കൈയില്‍ ഓക്‌സിജന്‍ സൗകര്യമുണ്ടായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ 20,000രൂപ കുറച്ചുനല്‍കിയെന്നും അമന്‍ദീപ് പറഞ്ഞു. നിരക്ക് അമിതമാണെന്ന് വാദിച്ചിട്ടും കുറക്കാന്‍ അയാള്‍ തയാറായില്ലെന്നും അമ്മയുടെ ആരോഗ്യം വഷളായതിനാല്‍ മറ്റു വഴികളില്ലാതെ പണം നല്‍കിയെന്നും അമന്‍ദീപ് വ്യക്തമാക്കി.
മാതാവിനെ ലുധിയാനയിലെ ദുഗ്രിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം അമന്‍ദീപ് ആംബുലന്‍സ് ബില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഡെല്‍ഹി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ആംബുലന്‍സ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആംബുലന്‍സ് ഡ്രൈവര്‍ അമന്‍ദീപിന് പണം മടക്കിനല്‍കിയിട്ടുണ്ട്. ആവശ്യമുള്ള കോവിഡ് രോഗികള്‍ക്ക് ഈ പണം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
Keywords: New Delhi, News, National, Arrest, Arrested, Police, Case, Hospital, Custody, Ambulance Charges Rs 1.2 lakh To Ferry COVID-19 Patient To Ludhiana From Gurugram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.