കോവിഡ് 19: പൊതുസ്ഥലങ്ങളില്‍ തുപ്പുന്ന ശീലം ഉപേക്ഷിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി
Jul 10, 2020, 12:16 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 10.07.2020) പൊതുസ്ഥലങ്ങളില്‍, പ്രത്യേകിച്ച് റോഡുകളില്‍ തുപ്പുന്ന ശീലം ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വരാണസി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബനാറസ് പാന്‍ ചവച്ച് ഇപ്പോള്‍ റോഡുകളില്‍ തുപ്പാറുണ്ട്. ആ ശീലം നമ്മള് മാറ്റണമെന്ന് മോദി വ്യക്തമാക്കി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ശീലങ്ങളിലേക്ക് എത്തിച്ചേരാന്‍ അദ്ദേഹം പറഞ്ഞത്.
രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിച്ച് വേണം മറ്റുള്ളവരുമായി ഇടപഴകാന്‍. മുഖം മൂടുകയും കൈ കഴുകുകയും ചെയ്യണം. ഇക്കാര്യം ആരും മറക്കരുതെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഈ പുതിയ ശീലങ്ങള്‍ ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമാക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതുപോലെ ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: New Delhi, News, National, PM, Prime Minister, Narendra Modi, COVID-19, Public, Spit, Mask, Always knew spitting in public wrong, best time to ensure we don't: PM Modi

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.