യുഎസ് വനിതയെ സിഐഡി കസ്റ്റഡിയില്‍ ബലാല്‍സംഗം ചെയ്തതായി ആരോപണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

യുഎസ് വനിതയെ സിഐഡി കസ്റ്റഡിയില്‍ ബലാല്‍സംഗം ചെയ്തതായി ആരോപണം
അഹമ്മദാബാദ്: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സിഐഡി കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന യുഎസ് വനിതയെ ബലാല്‍സംഗം ചെയ്തതായി ആരോപണം. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ പരാതി നല്‍കി.

പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് താന്‍ പോലീസില്‍ പരാതി നല്‍കിയതാനെന്നും എന്നാല്‍ എഫ്.ഐ.ആര്‍ തയ്യാറാക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും യുവതി പരാതിയില്‍ ആരോപിച്ചു. 

വഡോദരയിലുണ്ടായ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ജൂണിലാണ്‌ യുവതിയെ സിഐഡി കസ്റ്റഡിയിലെടുത്തത്. സിഐഡി ഉദ്യോഗസ്ഥര്‍ തന്നെ ബലാല്‍സംഗം ചെയ്തതായി ജൂലൈ 14ന്‌ യുവതി പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പരാതിയില്‍ നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നാണ്‌ യുവതി കോടതിയെ സമീപിച്ചത്. 

ഡിസിപി പരിക്ഷിത റാത്തോറിന്റെ നേതൃത്വത്തിലുള്ള വനിതാ സെല്ലിന്‌ പരാതി കൈമാറാന്‍ കോടതി തീരുമാനിച്ചു. 

English Summery
Ahmedabad: A US-based NRI woman, who had alleged that she was raped by the CID officials and others when she was in the police custody in a land grabbing case on Monday moved the Gujarat High Court, demanding CBI probe.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia