ദേശീയ മെഡിക്കല്‍ നിയമം നടപ്പാക്കുന്നതില്‍ പ്രതിഷേധം; ബുധനാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 30.07.2019) ദേശീയ മെഡിക്കല്‍ നിയമം നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ജൂലൈ 31 ബുധനാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. രാവിലെ ആറ് മണി മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്. സമരത്തില്‍ നിന്ന് അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍ എന്നിവയെ ഒഴിവാക്കിട്ടുണ്ട്.

ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും.

ദേശീയ മെഡിക്കല്‍ നിയമം നടപ്പാക്കുന്നതില്‍ പ്രതിഷേധം; ബുധനാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  New Delhi, News, National, Strike, Doctors Strike, All India doctors strike on Wednesday
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia