ക്ഷേത്ര ഭീകരാക്രമണം; 11 വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധികള്‍; മോഡിക്കെതിരെ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 25.05.2014) തിങ്കളാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്ന നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ഗുജറാത്ത് അക്ഷര്‍ദം ക്ഷേത്ര ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ടാണ് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തുന്നത്. കേസില്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം വിട്ടയച്ച നിരപരാധികളായ 6 യുവാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
ഗാന്ധിനഗറിലെ അക്ഷര്‍ദം ക്ഷേത്രത്തില്‍ 2002നാണ് ആക്രമണമുണ്ടായത്. സുപ്രീം കോടതി ഉത്തരവിനെതുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ആറ് യുവാക്കളെ ജയിലില്‍ നിന്നും സ്വതന്ത്രരാക്കിയത്.

ക്ഷേത്ര ഭീകരാക്രമണം; 11 വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധികള്‍; മോഡിക്കെതിരെ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ഗുജറാത്ത് ഭവന് മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്താനായിരുന്നു വിദ്യാര്‍ത്ഥികളുടെ തീരുമാനം. എന്നാല്‍ പോലീസ് പ്രകടത്തിന് അനുമതി നല്‍കിയില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജന്തര്‍ മന്തറില്‍ സ്ഥലം അനുവദിക്കുകയായിരുന്നു.

സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതല നിര്‍വഹിച്ചിരുന്ന നരേന്ദ്ര മോഡിയും ഗുജറാത്ത് സര്‍ക്കാരും നിരപരാധികളായ 6 പേര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണം. സംസ്ഥാന സര്‍ക്കാരാണ് നിരപരാധികളായ യുവാക്കളെ കേസില്‍ കുടുക്കിയത്. പതിനൊന്ന് വര്‍ഷമാണ് അവര്‍ ജയിലില്‍ കഴിഞ്ഞത്. അവരോട് നീതികാണിക്കണം ജെ.എന്‍.യു സ്റ്റുഡന്റ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സന്ദീപ് സൗരവ് പറഞ്ഞു.

യുവാക്കളെ കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: New Delhi: Scores of students of Jawaharlal Nehru University on Saturday staged a protest at Jantar Mantar against the Gujarat Government and Narendra Modi, demanding compensation for six convicts who were acquitted by the Supreme Court in the 2002 Akshardham Temple attack case in Gandhinagar.

Keywords: Narendra Modi, Akshardham case, JNU students, Bharatiya Janata Party, Gandhinagar, Gujarat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia