Opposition Workers | 'വോടെണ്ണലില്‍ പങ്കെടുക്കുന്നത് തടയാനുള്ള നീക്കം'; യുപിയില്‍ പല ജില്ലകളിലും പ്രതിപക്ഷ പാര്‍ടി പ്രവര്‍ത്തകരെ വീട്ടുതടങ്കലിലാക്കിയെന്ന് അഖിലേഷ് യാദവ്

 
Akhilesh Yadav alleges Opposition workers under house arrest, shares CCTV clip, Akhilesh Yadav, Alleges, Opposition Workers, House Arrest


കസ്റ്റഡിയിലെടുത്തവരെ ഉടന്‍ മോചിപ്പിക്കണം.

സുപ്രീം കോടതിയേയും തിരഞ്ഞെടുപ്പ് കമീഷനെയും പൊലീസ് മേധാവിയെയും ടാഗ് ചെയ്താണ് പോസ്റ്റ്.

അസ്വസ്ഥതയുണ്ടാക്കാനാണ് അഖിലേഷ് ശ്രമിക്കുന്നതെന്ന് ബിജെപി.

ലക്‌നൗ: (KVARTHA) ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ പാര്‍ടി പ്രവര്‍ത്തകരെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണവുമായി സമാജ്‌വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വോടെണ്ണലില്‍ പങ്കെടുക്കാന്‍ കഴിയാത്തവിധം പൊലീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് പ്രതിപക്ഷ പാര്‍ടി പ്രവര്‍ത്തകരെ വീട്ടുതടങ്കലിലാക്കിയെന്നാണ് അഖിലേഷ് ആരോപിച്ചത്. പല ജില്ലകളില്‍നിന്നും കസ്റ്റഡിയിലെടുത്തവരെ ഉടന്‍ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മിര്‍സാപൂര്‍, അലിഗഡ്, കനൗജ് ഒഴികെയുള്ള ജില്ലകളിലെ ജില്ലാഭരണകൂടവും പൊലീസും ചേര്‍ന്ന് പ്രതിപക്ഷ പാര്‍ടി പ്രവര്‍ത്തകരെ നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കിയെന്നാണ് അഖിലേഷ് ആരോപിച്ചത്. സുപ്രീംകോടതിയെയും തിരഞ്ഞെടുപ്പ് കമീഷനെയും പൊലീസ് മേധാവിയെയും ടാഗ് ചെയ്താണ് അഖിലേഷ് യാദവിന്റെ പോസ്റ്റ്. 

പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന ഓഫീസര്‍മാരെ മാറ്റി സമാധാനപരമായ അന്തരീക്ഷത്തില്‍ വോടെണ്ണല്‍ പൂര്‍ത്തിയാക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. എല്ലാ പാര്‍ടികളും സമാധാനപരമായി പ്രവര്‍ത്തിക്കുമ്പോള്‍, സര്‍കാരും ജില്ലാ ഭരണകൂടങ്ങളും പൊതുജന രോഷത്തിന് ഇടയാക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വോടെണ്ണല്‍ നടക്കാനിരിക്കെ അസ്വസ്ഥതയുണ്ടാക്കാനാണ് അഖിലേഷ് ശ്രമിക്കുന്നതെന്നും കര്‍ശന നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. 


 


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia