അജ്മല്‍ കസബ് ജുന്‍ഡാലിനെ തിരിച്ചറിഞ്ഞു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അജ്മല്‍ കസബ് ജുന്‍ഡാലിനെ തിരിച്ചറിഞ്ഞു
മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ആര്‍തര്‍ ജയിലില്‍ കഴിയുന്ന അജ്മല്‍ കസബ് അബു ജുന്‍ഡാലിനെ തിരിച്ചറിഞ്ഞു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അബു ജുന്‍ഡാലാണെന്ന്‌ കസബ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചു. 2008 നവംബര്‍ 26ന്‌ നടന്ന ഭീകരാക്രമണത്തില്‍ താനടക്കം 10 പേര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് അബു ജുന്‍ഡാലാണെന്നും കസബ്.

സംസ്ഥാനസര്‍ക്കാര്‍ അനുവാദം നല്‍കിയതിനെത്തുടര്‍ന്ന് കസബിനെ പാര്‍പ്പിച്ചിരിക്കുന്ന ആര്‍തര്‍ റോഡ് ജയിലിലെത്തിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ ഭീകരര്‍ക്ക് പാക്കിസ്ഥാനില്‍ നല്‍കിയ പരിശീലനത്തെപ്പറ്റിയുള്ള വിവരങ്ങളും ജുന്‍ഡാല്‍ പോലീസിനോട് വെളിപ്പെടുത്തി. ചോദ്യം ചെയ്യല്‍ ഒന്നരമണിക്കൂറോളം നീണ്ടു.

English Summery
Mumbai: Ajmal Kasab, the lone Pakistani terrorist caught alive after the Mumbai attacks, was brought face-to-face today with Abu Jundal, the alleged 26/11 handler. According to police sources, Kasab has identified Jundal as one of the handlers who instructed the team of 10 terrorists that struck Mumbai on November 26, 2008.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia