SWISS-TOWER 24/07/2023

Air India | പ്രത്യേക ഓഫറുമായി എയര്‍ ഇന്‍ഡ്യ; ഇന്‍ഡ്യയില്‍ നിന്ന് യൂറോപ്യന്‍ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) ഇന്‍ഡ്യയില്‍ നിന്ന് യൂറോപ്യന്‍ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം. യുകെ ഉള്‍പെടെ യൂറോപിലെ അഞ്ച് നഗരങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത റൂടുകളിലേക്കാണ് പ്രത്യേക ഓഫര്‍ അവതരിപ്പിച്ചത്. കോപന്‍ഹേഗന്‍ (ഡെന്‍മാര്‍ക്), ലന്‍ഡന്‍ ഹീത്രൂ (യുകെ), മിലാന്‍ (ഇറ്റലി), പാരീസ് (ഫ്രാന്‍സ്), വിയന്ന (ഓസ്ട്രിയ) എന്നിവിടങ്ങളിലേക്ക് പറക്കാന്‍ 40,000 രൂപ മതിയെന്ന് എയര്‍ ഇന്‍ഡ്യ വ്യക്തമാക്കുന്നു. 
Aster mims 04/11/2022

വണ്‍ വേ മാത്രം തിരഞ്ഞെടുക്കുകയാണെങ്കില്‍ 25,000 രൂപയാണ് നിരക്ക് എന്ന് കംപനി ഒരു ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം ഒക്ടോബര്‍ 14 വരെ സ്‌പെഷ്യല്‍ ഫെയര്‍ ഫ്‌ലൈറ്റുകള്‍ ബുക് ചെയ്യാവുന്നതാണ്. ഡിസംബര്‍ 15 വരെയുള്ള യാത്രയ്ക്കായി മാത്രമാണ് ബുക് ചെയ്യാന്‍ സാധിക്കുകയെന്നും പ്രസ്താവനയില്‍ പറയുന്നു. എയര്‍ ഇന്‍ഡ്യയുടെ വെബ്സൈറ്റ്, ഐഒഎസ്, ആന്‍ഡ്രോയിഡ് മൊബൈല്‍ ആപുകള്‍ വഴിയും അംഗീകൃത ട്രാവല്‍ ഏജെന്റുമാര്‍ വഴിയും ടികറ്റുകള്‍ ബുക്ക് ചെയ്യാം. 

Air India | പ്രത്യേക ഓഫറുമായി എയര്‍ ഇന്‍ഡ്യ; ഇന്‍ഡ്യയില്‍ നിന്ന് യൂറോപ്യന്‍ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം

സീറ്റുകള്‍ പരിമിതമാണ് അതിനാല്‍ തന്നെ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ടിക്കറ്റുകള്‍ ലഭ്യമെന്നും എയര്‍ലൈന്‍ അറിയിച്ചു. നിലവില്‍, ഡെല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും യൂറോപിലെ ഈ അഞ്ച് നഗരങ്ങളിലേക്ക് എയര്‍ ഇന്‍ഡ്യ എല്ലാ ആഴ്ചയും 48 നോണ്‍-സ്റ്റോപ് ഫ്‌ലൈറ്റുകളാണ് നടത്തുന്നത്. വ്യത്യസ്ത നഗരങ്ങളിലെ ബാധകമായ വിനിമയ നിരക്കുകളും നികുതികളും കാരണം നിരക്കുകളില്‍ നേരിയ വ്യത്യാസമുണ്ടാകാം എന്നത് ശ്രദ്ധിക്കേണ്ടതാണ്.

Keywords: News, National, New Delhi, Air India, Special Offer, Flight, Ticket, India, Europe, Price, Travel.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia