Flight | 'യാത്രക്കാരന്‍ ജീവനക്കാരോട് മോശമായി പെരുമാറി'; ലന്‍ഡനിലേക്ക് പറന്ന എയര്‍ ഇന്‍ഡ്യ വിമാനം ഡെല്‍ഹിയില്‍ തിരിച്ചിറക്കി

 


ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലന്‍ഡനിലേക്ക് പറന്ന വിമാനം തിരിച്ചിറക്കി. യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് എയര്‍ ഇന്‍ഡ്യ തിരിച്ചിറക്കിയത്. 

വിമാന ജീവനക്കാരോട് യാത്രക്കാരന്‍ ദേഷ്യപ്പെടുകയും പിന്നീട് തര്‍ക്കം ഉണ്ടാവുകയും ചെയ്തതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. വിമാനകംപനി ഡെല്‍ഹി എയര്‍പോര്‍ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. 225 ഓളം യാത്രക്കാരുണ്ടായിരുന്ന വിമാനം പ്രശ്‌നമുണ്ടാക്കിയയാളെ ഡെല്‍ഹി വിമാനത്താവളത്തിലിറക്കിയ ശേഷം ലന്‍ഡനിലേക്ക് തന്നെ പറന്നതായും റിപോര്‍ടുകള്‍ വ്യക്തമാക്കി. 

Flight | 'യാത്രക്കാരന്‍ ജീവനക്കാരോട് മോശമായി പെരുമാറി'; ലന്‍ഡനിലേക്ക് പറന്ന എയര്‍ ഇന്‍ഡ്യ വിമാനം ഡെല്‍ഹിയില്‍ തിരിച്ചിറക്കി

Keywords: News, National, New Delhi, Flight, Air India, Delhi London Flight, Passenger, Employee, Police, Airport, Air India returns to deboard unruly passenger from Delhi-London flight.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia