Flight | 'യാത്രക്കാരന് ജീവനക്കാരോട് മോശമായി പെരുമാറി'; ലന്‍ഡനിലേക്ക് പറന്ന എയര്‍ ഇന്‍ഡ്യ വിമാനം ഡെല്‍ഹിയില്‍ തിരിച്ചിറക്കി
Apr 10, 2023, 12:55 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലന്‍ഡനിലേക്ക് പറന്ന വിമാനം തിരിച്ചിറക്കി. യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് എയര്‍ ഇന്‍ഡ്യ തിരിച്ചിറക്കിയത്.
വിമാന ജീവനക്കാരോട് യാത്രക്കാരന് ദേഷ്യപ്പെടുകയും പിന്നീട് തര്‍ക്കം ഉണ്ടാവുകയും ചെയ്തതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. വിമാനകംപനി ഡെല്‍ഹി എയര്‍പോര്‍ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. 225 ഓളം യാത്രക്കാരുണ്ടായിരുന്ന വിമാനം പ്രശ്നമുണ്ടാക്കിയയാളെ ഡെല്‍ഹി വിമാനത്താവളത്തിലിറക്കിയ ശേഷം ലന്‍ഡനിലേക്ക് തന്നെ പറന്നതായും റിപോര്‍ടുകള്‍ വ്യക്തമാക്കി.
Keywords: News, National, New Delhi, Flight, Air India, Delhi London Flight, Passenger, Employee, Police, Airport, Air India returns to deboard unruly passenger from Delhi-London flight.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

