Arrested | 'മുംബൈ-ഡെല്‍ഹി വിമാനത്തില്‍ മലമൂത്ര വിസര്‍ജനം നടത്തുകയും തുപ്പുകയും ചെയ്തു'; എയര്‍ ഇന്‍ഡ്യ യാത്രക്കാരന്‍ പിടിയില്‍
Jun 27, 2023, 10:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ മലമൂത്ര വിസര്‍ജനം നടത്തുകയും തുപ്പുകയും ചെയ്തുവെന്ന പരാതിയില്‍ യാത്രക്കാരന്‍ പിടിയില്‍. രാം സിങ് എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ ഡെല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. എഐസി 866 മുംബൈ-ഡെല്‍ഹി വിമാനത്തിലായിരുന്നു സംഭവം.
പൊലീസ് പറയുന്നത്: വിമാനത്തിന്റെ 9-ാം നിരയില്‍ മലമൂത്ര വിസര്‍ജനം ചെയ്യുകയും തുപ്പുകയും ചെയ്യുകയായിരുന്നു ഇയാള്‍. സംഭവത്തില്‍ നിരവധി യാത്രക്കാര്‍ പ്രകോപിതരായി. മോശം പെരുമാറ്റത്തെ തുടര്‍ന്ന് യാത്രക്കാരന് ആദ്യം വാക്കാല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് ക്യാബിന്‍ ക്രൂ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ ഡെല്‍ഹിയിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: New Delhi, News, National, Air India, Arrested, Arrested, Flight, Mumbai Delhi Flight, Air India Passenger Arrested for Defecating, Urinating & Spitting on Mumbai-Delhi Flight.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

