Hijack Threat | എയര്‍ ഇന്‍ഡ്യ ഹൈദരാബാദ്-ദുബൈ വിമാനത്തിന് തട്ടിക്കൊണ്ടുപോകല്‍ ഭീഷണി; കര്‍ശന പരിശോധന നടത്തി അധികൃതര്‍
Oct 9, 2023, 17:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (KVARTHA) എയര്‍ ഇന്‍ഡ്യ ഹൈദരാബാദില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാനത്തിന് തട്ടിക്കൊണ്ടുപോകല്‍ ഭീഷണി (Hijack Threat). ഇതോടെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ അധികൃതര്‍ ആശങ്കയിലായി. എയര്‍പോര്‍ട് ഓപറേഷന്‍സ് കണ്‍ട്രോള്‍ സെന്ററിനാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്. ഹൈദരാബാദ്-ദുബൈ വിമാനത്തിലെ ഒരു യാത്രക്കാരന്‍ വിമാനം ഹൈജാക് ചെയ്യാന്‍ പദ്ധതിയിടുന്നെന്നായിരുന്നു സന്ദേശം. ഞായറാഴ്ച (08.10.2023) വൈകിട്ട് ഏഴു മണിയോടെയാണ് ഇ മെയില്‍ ലഭിച്ചത്.
ഉടന്‍ തന്നെ പൊലീസും എയര്‍പോര്‍ട് അധികൃതരും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി കൊണ്ട് സംഭവത്തില്‍ അന്വേഷണം നടത്തി. ഇ മെയിലില്‍ പറഞ്ഞിരിക്കുന്ന യാത്രക്കാരനെ ഉള്‍പെടെ മൂന്ന് പേരെ വിശദമായി ചോദ്യം ചെയ്യാന്‍ എയര്‍പോര്‍ട് അധികൃതര്‍ പൊലീസിന് കൈമാറി. എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്നിറക്കി പരിശോധിച്ചു.
വിമാനത്തിലും വിശദ പരിശോധന നടത്തി. പിന്നീട് യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ പോകാനുള്ള സംവിധാനവും ഏര്‍പെടുത്തി. എയര്‍പോര്‍ട്ട് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഭീഷണി അടിസ്ഥാനരഹിതമാണെന്നും വ്യാജ സന്ദേശമാണ് ലഭിച്ചതെന്നും വ്യക്തമായതായി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Keywords: Air India, Hyderabad, Dubai, Flight, Hijack Threat, News, National, Air India Hyderabad-Dubai Flight Gets Hijack Threat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

