എയര്‍ ഹോസ്റ്റസിന്റെ ആത്മഹത്യ; മന്ത്രി ഒളിവില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എയര്‍ ഹോസ്റ്റസിന്റെ ആത്മഹത്യ; മന്ത്രി ഒളിവില്‍
ന്യൂഡല്‍ഹി: ഗീതിക ശര്‍മ്മ എന്ന എയര്‍ഹോസ്റ്റസിന്റെ ആത്മഹത്യയെത്തുടര്‍ന്ന്‌ ഹരിയാന മന്ത്രി ഗോപാല്‍ ഗോയല്‍ കാണ്ഡ ഒളിവില്‍ പോയി. മന്ത്രിക്കായി അന്വേഷണ സംഘം റെയ്ഡുകള്‍ നടത്തിയെങ്കിലും മന്ത്രി എവിടെയാണെന്നതിനെക്കുറിച്ച് യാതൊരു സൂചനയും പോലീസിന്‌ ലഭിച്ചില്ല. ഫരീദാബാദിലെ ഫാം ഹൗസിലും പോലീസ് മന്ത്രിക്കായി തിരച്ചില്‍ നടത്തി. കാണ്ഡ ഒളിവിലാണെങ്കിലും തന്റെ അഭിഭാഷകന്‍ മുഖേന മന്ത്രി മുന്‍ കൂര്‍ ജാമ്യത്തിനായി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

എയര്‍ ഹോസ്റ്റസായിരുന്ന ഗീതിക ശര്‍മ്മ ആത്മഹത്യ ചെയ്തതോടെയാണ്‌ ഹരിയാന മന്ത്രി കാണ്ഡ കേസില്‍ കുടുങ്ങിയത്. തന്റെ ആത്മഹത്യയ്ക്ക് കാരണക്കാരന്‍ ഗോപാല്‍ കാണ്ഡയാണെന്ന്‌ ഇവര്‍ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഗോപാല്‍ കാണ്ഡയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എം ഡി എല്‍ ആര്‍ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസായിരുന്നു ദീപിക ശര്‍മ്മ. ഒരു മാസം മുന്‍പാണ്‌ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയില്‍ നിന്നും ദീപിക ശര്‍മ്മ രാജിവച്ചത്. രണ്ട് പേജ് വരുന്ന ആത്മഹത്യാകുറിപ്പില്‍ ഗോപാല്‍ കാണ്ഡ എന്റെ വിശ്വാസം തകര്‍ത്തു എന്ന് കുറ്റപ്പെടുത്തിയിരുന്നു.

ഇതേതുടര്‍ന്ന്‌ മന്ത്രിസ്ഥാനം രാജിവച്ച കാണ്ഡ അന്വേഷണത്തെ നേരിടാന്‍ തയ്യാറാണെന്ന്‌ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ്‌ മന്ത്രി ഒളിവില്‍ പോയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

English Summery
New Delhi: Gopal Goyal Kanda, the Haryana minister who resigned after a young woman named him in her suicide note, was a no-show for his scheduled interrogation by the Delhi Police on Wednesday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia