ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട ഒളിച്ചുകളിക്കൊടുവില്‍ ഹരിയാന മുന്‍ മന്ത്രി ഗോപാല്‍ ഗോയല്‍ കണ്ഡ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. എയര്‍ഹോസ്റ്റസ് ഗീതിക ശര്‍മ്മ ആത്മഹത്യചെയ്തതുമായ ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് മന്ത്രി. പത്ത് ദിവസമായി തുടരുന്ന ഒളിച്ചുകളിക്കൊടുവിലാണ് മന്ത്രി നാടകീയമായി സ്റ്റേഷനില്‍ കീഴടങ്ങാനെത്തിയത്.
വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12.30ഓടെ ന്യൂഡല്‍ഹിയിലെ അശോക് വിഹാര്‍ പോലീസ് സ്റ്റേഷനിലാണ് അദ്ദേഹം കീഴടങ്ങിയത്.ഉത്തര്‍പ്രദേശിലെ ഒരു പ്രാദേശിക പത്രത്തിന്റെ വാഹനത്തിലെത്തിയ മന്ത്രിയെ പോലീസ് ഉടനെ അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസിന്റെ നിര്‍ദ്ദേശമനുസരിച്ച് ഗീതികയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പങ്കാളിയാകാനാണ് താന്‍ കീഴടങ്ങുന്നതെന്ന് കാണ്ഡ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഗോപാല്‍ കണ്ഡയുടെ സഹോദരന്‍ ഗോവിന്ദ് കണ്ഡയാണ് മന്ത്രി കീഴടങ്ങാന്‍ തീരുമാനിച്ച വിവരം വെളിപ്പെടുത്തിയത്. സ്റ്റേഷനുപുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം മന്ത്രിക്ക് പിന്തുണ അറിയിച്ച് മുദ്രാവാക്യം മുഴക്കി. ഇന്ന് വൈകിട്ട് നാലുമണിക്ക് ശേഷം ഗോപാല്‍ കണ്ഡയെ റോഹിനി കോടതിയില്‍ ഹാജരാക്കും.
English Summery
New Delhi: A 10-minute wait turned into a four-hour-long drama outside the Ashok Vihar police station in New Delhi. Former Haryana minister Gopal Goyal Kanda, who was going to surrender around 12:30 am, according to his brother, did so only a little after 4 am.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.