Explode | തമിഴ്‌നാട്ടില്‍ ക്ലാസ് മുറിയിലെ എസി പൊട്ടിത്തെറിച്ചു; ആളപായമില്ലെന്ന് പൊലീസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടിലെ ഈറോഡില്‍ ക്ലാസ് മുറിയിലെ എസി പൊട്ടിത്തെറിച്ച് അപകടം. സര്‍കാര്‍ മിഡില്‍ സ്‌കൂളിലെ സ്മാര്‍ട് ക്ലാസ് റൂമില്‍ സ്ഥാപിച്ചിരുന്ന എസിയാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപോര്‍ട്. അതേസമയം, സംഭവത്തില്‍ ആളപായമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഈറോഡിലെ തിരുനഗര്‍ കോളനിയിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.
എല്‍കെജി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 300ലധികം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. ചൊവ്വാഴ്ച രാവിലെ അധ്യാപകരില്‍ ഒരാള്‍ ക്ലാസിലെ എസി ഓണ്‍ ചെയ്തു. ഉടന്‍ തന്നെ എസിയില്‍ നിന്ന് പുക ഉയര്‍ന്നു.
ഇതോടെ ക്ലാസില്‍ നിന്ന് പുറത്തുപോകാന്‍ അധ്യാപകന്‍ കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടികള്‍ ക്ലാസില്‍ നിന്ന് പുറത്തുപോയി അല്‍പസമയത്തിന് ശേഷം എസി പൊട്ടിത്തെറിക്കുകയായിരുന്നു എന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Keywords: Chennai, News, National, Police, Tamilnadu, school, Student, Air Conditioner Explodes In Classroom In Tamil Nadu School, No Casualty.

