ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഭീകര സംഘടന; നിരോധിക്കണമെന്ന് ഷിയ വഖഫ് ബോര്‍ഡ്

 


ADVERTISEMENT

ലഖ്‌നൗ: (www.kvartha.com 12.02.2018) ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഭീകര സംഘടനയാണെന്നും നിരോധിക്കണമെന്നും ഷിയ സെണ്ട്രല്‍ വഖഫ് ബോര്‍ഡ്. പാക്കിസ്ഥാനും സൗദി അറേബ്യയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുടെ ഭാഗമാണ് എ ഐ എം പി എല്‍ ബിയെന്നും വഖഫ് ബോര്‍ഡ് പറഞ്ഞു.

ഇന്ത്യയിലെ മുസ്ലീങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് പാക്കിസ്ഥാനിലേയും സൗദിയിലേയും ഭീകര സംഘടനകളാണ്. രാജ്യത്തിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അത്തരം സംഘടനകളുടെ ഭാഗമാണ് എ ഐ എം പി എല്‍ ബി. - ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ് വി പറഞ്ഞു.

ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഭീകര സംഘടന; നിരോധിക്കണമെന്ന് ഷിയ വഖഫ് ബോര്‍ഡ്

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച മൗലാന സല്മാന്‍ ഹസ്‌നി നദ് വിയെ എ ഐ എം പി എല്‍ ബി പുറത്താക്കിയതിന് പിന്നാലെയാണ് ഷിയ വഖഫ് ബോര്‍ഡിന്റെ പ്രസ്താവന.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുവദിക്കുന്നതാണ് മറ്റ് തര്‍ക്ക പ്രദേശങ്ങളില്‍ പള്ളി നിര്‍മ്മിക്കുന്നതിന് മുസ്ലീങ്ങള്‍ക്ക് മുന്‍പിലുള്ള ഏക മാര്‍ഗ്ഗമെന്ന് റിസ് വി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Backing Nadvi for proposing the Ayodhya compromise formula, Rizvi said, "Ram temple should be built in Ayodhya, and the only way out for Muslims is to build their mosque in some other disputed land.''

Keywords: National, Shia Waqf board, Babri Masjid
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia