യുപിയില്‍ ആശുപത്രി ബില്‍ അടയ്ക്കാന്‍ കഴിയാതിരുന്ന രോഗിയെ ജീവനക്കാര്‍ അടിച്ചുകൊന്നു

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com 03.07.2020) യുപിയില്‍ ആശുപത്രി ബില്‍ അടയ്ക്കാന്‍ കഴിയാതിരുന്ന രോഗിയെ ജീവനക്കാര്‍ അടിച്ചുകൊന്നു. കൂലി തൊഴിലാളി സുല്‍ത്താന്‍ ഖാന്‍ (44) ആണ് മരിച്ചത്. അലിഗഡ് നഗരത്തിലെ ക്വാര്‍സി ബൈപ്പാസിലുള്ള സ്വകാര്യ ആശുപത്രിക്കു മുന്നിലാണ് സംഭവം. മൂത്രതടസത്തിന്റെ ചികിത്സക്കായാണ് സുല്‍ത്താന്‍ ഖാന്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. ആദ്യം തന്നെ ചികിത്സാ നിരക്കിനെ കുറിച്ച് ചോദിച്ചതായി മരുമകന്‍ ചമന്‍ പറയുന്നു.

അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിനു ശേഷം പറയാമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ സ്‌കാനിങ്ങില്ലാതെ തന്നെ ആശുപത്രി 5000 രൂപ ഈടാക്കി. തര്‍ക്കത്തെ തുടര്‍ന്ന് ഡിസ്ചാര്‍ജ് കഴിഞ്ഞ് ഇറങ്ങുകയായിരുന്ന സുല്‍ത്താനെ ആശുപത്രി ജീവനക്കാര്‍ റോഡിലിട്ട് തല്ലിക്കൊല്ലുകയായിരുന്നു. മുറിവാടക ഇനത്തില്‍ 4000 രൂപയിലധികം ആവശ്യപ്പെട്ടായിരുന്നു മര്‍ദിച്ചത്.

യുപിയില്‍ ആശുപത്രി ബില്‍ അടയ്ക്കാന്‍ കഴിയാതിരുന്ന രോഗിയെ ജീവനക്കാര്‍ അടിച്ചുകൊന്നു

Keywords:  Lucknow, News, National, hospital, Treatment, Killed, Death, Beat, Labourer, Staff, Ailing labourer fails to pay Rs 4,000 hospital bill, beaten to death by its staff  
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia