മുംബൈ ആശുപത്രിയില്‍ എയ്ഡ്‌സ് രോഗിയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

മുംബൈ: മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ എയ്ഡ്‌സ് രോഗി നടത്തിയ ആക്രമണത്തില്‍ രോഗി കൊല്ലപ്പെട്ടു. രണ്ട് രോഗികള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇരുമ്പ് സ്റ്റാന്റുകൊണ്ടായിരുന്നു ആക്രമണം. ഷഹാബുദ്ദീന്‍ തലൂക്ദര്‍ (42) ആണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റുചെയ്തു.

എയ്ഡ്‌സ് രോഗത്തിനും വൃക്ക തകരാറിനും ചികില്‍സയില്‍ കഴിയുകയായിരുന്നു ഷഹാബുദ്ദീന്‍. ബോംബെ ആശുപത്രിയിലെ ജനറല്‍ വാര്‍ഡിലാണ് ആക്രമണമുണ്ടായത്. ആശുപത്രിയിലെ മൂന്നാമത്തെ നിലയിലെ വാര്‍ഡില്‍ 30 രോഗികളാണുണ്ടായിരുന്നത്. അക്രമാസക്തനായ ഷഹാബുദ്ദീനെ വാര്‍ഡ് ജീവനക്കാര്‍ പിടികൂടി കയര്‍കൊണ്ട് ബന്ധിച്ചു.
തുടര്‍ന്ന് ഡോക്ടര്‍മാര്‍ മയങ്ങാനുള്ള മരുന്ന് കുത്തിവെച്ചു.

മുംബൈ ആശുപത്രിയില്‍ എയ്ഡ്‌സ് രോഗിയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടുഷഹാബുദ്ദീന്‍ മാനസീക വിഭ്രാന്തിക്ക് അടിമയായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടാതെ ഇയാള്‍ ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് ഇയാള്‍ മാനസീക രോഗത്തിന് മസ്ഗാവൂണിലെ മസീന ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.

SUMMARY: Mumbai: In a gruesome incident, one patient was clubbed to death, and two others critically injured when a fellow-patient attacked them with an iron stand in a private hospital in south Mumbai this morning.

Keywords: Mumbai, AIDS, Patient, Kill, Murder, Injured, Mumbai Hospital
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia