ലോക്‌സഭ തിരഞ്ഞെടുപ്പിന് സിപിഐയും ജയലളിതയും ഒന്നിച്ച്

 


ചെന്നൈ: കേന്ദ്രത്തില്‍ മതേതര ജനാധിപത്യ സര്‍ക്കാര്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഐയും ജയലളിതയുടെ എ.ഐ.എ.ഡി.എം.കെയും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനം. തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിതയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സിപിഐ നേതാവ് എ.ബി ബര്‍ദന്‍, സുധാകര്‍ റെഢി തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ജയലളിതയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുമോ എന്ന ചോദ്യത്തിന് 'തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അതിന് സാധ്യതയുണ്ടെ'ന്നായിരുന്നു ബര്‍ദന്റെ പ്രതികരണം.

ലോക്‌സഭ തിരഞ്ഞെടുപ്പിന് സിപിഐയും ജയലളിതയും ഒന്നിച്ച് അത്തരം കാര്യങ്ങളെല്ലാം പിന്നീട് വരുന്ന വിഷയങ്ങളാണ്. ഞങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലേയും പുതുച്ചേരിയിലേയും 40 സീറ്റുകള്‍ നേടുക എന്നതാണ് ജയലളിത പറഞ്ഞു. സമാധാനം, അഭിവൃദ്ധി, പുരോഗതി എന്നതാണ് സഖ്യത്തിന്റെ മുദ്രാവാക്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

SUMMARY: Chennai: Attempting to form a "secular and democratic alternative" to dethrone Congress from power at the Centre, AIADMK and CPI on Sunday announced their decision to enter into an alliance ahead of the coming Lok Sabha polls.

Keywords: AIADMK, CPI, LS polls, Congress, Chennai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia