രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസിന്റെയും ട്വിറ്റര്‍ ഹാക്ക് ചെയ്തു

 


ന്യൂഡല്‍ഹി: (www.kvartha.com 01.12.2016) കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്തു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് കോണ്‍ഗ്രസിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തത്.
രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസിന്റെയും ട്വിറ്റര്‍ ഹാക്ക് ചെയ്തു

ബുധനാഴ്ച രാത്രി രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തത് ടൈം ലൈനില്‍ അശ്ലീല പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് അക്കൗണ്ട് തിരിച്ചുപിടിച്ച ശേഷമാണ് ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തത്. ഇതിന് തൊട്ടുപിന്നാലെയാണ് INC India എന്ന അക്കൗണ്ട് ഹാക്ക് ചെയ്തത്.

ആരാണ് ഹാക്കിംഗിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തില്‍ രാഹുല്‍ ഗാന്ധി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതില്‍ ഡല്‍ഹി സൈബര്‍ സെല്ലിലും പരാതി നല്‍കി.



Keywords : New Delhi, Congress, Twitter, Hackers, National, Complaint, After Rahul Gandhi, Congress Hacked On Twitter, Threat To Post Emails.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia