എ.എ.പി അഴിമതിക്കാരായ സംസ്ഥാന നേതാക്കളുടെ പട്ടിക തയ്യാറാക്കാനൊരുങ്ങുന്നു

 


ന്യൂഡല്‍ഹി: അഴിമതിക്കാരായ ദേശീയ നേതാക്കളുടെ പട്ടിക തയ്യാറാക്കി പുലിവാലുപിടിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അഴിമതിക്കാരായ സംസ്ഥാന നേതാക്കളുടേയും പട്ടിക തയ്യാറാക്കുന്നു. അഴിമതി, ക്രിമിനല്‍ പശ്ചാത്തലം എന്നിവയുള്ള നേതാക്കളുടെ പട്ടികയാണ് പുറത്തു വിടാന്‍ പോകുന്നതെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സുഭാഷ് വാരെ പറഞ്ഞു.

എ.എ.പി അഴിമതിക്കാരായ സംസ്ഥാന നേതാക്കളുടെ പട്ടിക തയ്യാറാക്കാനൊരുങ്ങുന്നുലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനാല്‍ തന്നെ മഹാരാഷ്ട്രയിലെ മന്ത്രിമാരും എം.എല്‍.എമാരും പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നുണ്ട്. അഴിമതിയുടെ കറപുരണ്ട നേതാക്കളുടെ പേര് പുറത്തു വിടുന്നതോടൊപ്പം ഇവര്‍ക്കെതിരെ എ.എ.പി സ്ഥാനാര്‍ത്ഥികളെ നിറുത്തുമെന്നും വാരെ പറഞ്ഞു.

നേരത്തെ അഴിമതിക്കാരായ ദേശീയ നേതാക്കളുടെ പട്ടിക തയ്യാറാക്കിയ കേജരിവാളിനെതിരെ പട്ടികയില്‍ ഉള്‍പ്പെട്ട നിതീഷ് ഗഡ്കരിയും കേന്ദ്രമന്ത്രി കപില്‍ സിബലും നിയമനടപടി സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പട്ടികയെന്നതും ശ്രദ്ധേയമാണ്.

SUMMARY: New Delhi: After its 'corrupt list' targeting national politicians, Aam Aadmi Party says it will release a list of leaders at the state-level with corrupt, criminal or dynastic background and field candidates against them.

Keywords: National, AAP, Arvind Kejriwal, Politics,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia