അഫ്ഗാനിസ്താനിലെ ഭൂകമ്പത്തിന് പിന്നാലെ ഡെല്‍ഹി, നോയിഡ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ശക്തമായ ഭൂചലനം

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 05.02.2022) അഫ്ഗാനിസ്താന്‍-താജിക്കിസ്താന്‍ അതിര്‍ത്തി മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ ജമ്മു കശ്മീരിലും ഡെല്‍ഹിയിലും സമീപ നഗരങ്ങളിലും ശനിയാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ 20 സെകെന്‍ഡ് നേരത്തേക്ക് ഭൂമി കുലുങ്ങിയതായി പ്രദേശവാസികളില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. ഭൂചലനം അനുഭവപ്പെട്ടതായി ഡെല്‍ഹിയിലെ ആളുകളും ട്വീറ്റ് ചെയ്തു.
                  
അഫ്ഗാനിസ്താനിലെ ഭൂകമ്പത്തിന് പിന്നാലെ ഡെല്‍ഹി, നോയിഡ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ശക്തമായ ഭൂചലനം

'എന്റെ തല കറങ്ങുന്നുവെന്ന് ഞാന്‍ കരുതി, പെട്ടെന്ന് ഫാനിലേക്ക് നോക്കിയപ്പോള്‍ കണ്ണുകള്‍ അടയാന്‍ തുടങ്ങി, പെട്ടെന്ന് ഭൂകമ്പമാണെന്ന് മനസിലായി. നോയിഡയില്‍ ഏകദേശം 25-30 സെകന്‍ഡ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു' ഡെല്‍ഹിയുടെ അയല്‍ നഗരവാസിയായ ശശാങ്ക് സിംഗ് ട്വീറ്റ് ചെയ്തു.

അഫ്ഗാനിസ്താന്‍-താജിക്കിസ്താന്‍ അതിര്‍ത്തി മേഖലയില്‍ ശനിയാഴ്ച രാവിലെ 9:45 മണിക്ക് റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി ട്വീറ്റ് ചെയ്തു. ഭൂകമ്പത്തിന്റെ ആഴം 181 കിലോമീറ്ററാണ്.

ഭൂകമ്പം: 5.7, 05-02-2022-ന് സംഭവിച്ചു, ഇന്‍ഡ്യന്‍ സമയം 09:45:59 , ലാറ്റിറ്റിയൂഡ്: 36.340, ദൈര്‍ഘ്യം: 71.05, ആഴം: 181 കി.മീ., സ്ഥലം: അഫ്ഗാനിസ്താന്‍-താജിക്കിസ്താന്‍. അതേസമയം വസ്തു നാശമോ പരിക്കുകളോ മരണങ്ങളോ റിപോര്‍ട് ചെയ്തിട്ടില്ല.

Keywords:  New Delhi, News, National, Earthquake, Afghanistan, Jammu, Kashmir, Noida, After Earthquake In Afghanistan, Delhi, Noida, Jammu and Kashmir felt tremors.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia