ജെ.എന്‍.യുവില്‍ ദിവസവും ലൈംഗീക പീഡനങ്ങള്‍ നടക്കുന്നു: ബിജെപി എം.എല്‍.എ

 


ADVERTISEMENT

അല്‍ വാര്‍: (www.kvartha.com 26.05.2016) ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സ്റ്റി വിവാദങ്ങള്‍ ഏറേക്കുറെ കെട്ടടങ്ങിയെങ്കിലും ജെ.എന്‍.യുവിനോടുള്ള വൈരം ഉപേക്ഷിക്കാന്‍ ബിജെപി തയ്യാറാകുന്നില്ലെന്ന സൂചനയാണ് ചില ബിജെപി നേതാക്കളില്‍ നിന്നും പുറത്തുവരുന്നത്. ജെ.എന്‍.യു ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാണെന്നും ഇവിടെ ദിനവും ലൈംഗീക പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും ബിജെപി എം.എല്‍.എ ജ്ഞാന്‍ ദേവ് അഹൂജ.

പറഞ്ഞ വാക്കുകള്‍ മാറ്റി പറയുന്ന രാഷ്ട്രീയ നേതാക്കളില്‌പെട്ടവനല്ല ഞാന്‍. എന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നും ഞാന്‍ പറയില്ല. ഞാന്‍ പറഞ്ഞതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ജെ.എന്‍.യുവില്‍ ദിനം പ്രതി ലൈംഗീക പീഡനങ്ങള്‍ നടക്കുന്നുണ്ട്. ഇത് കുറ്റകൃത്യങ്ങളുടെ കേന്ദ്രമാണ് അഹൂജ പറഞ്ഞു.

ക്യാമ്പസില്‍ നിന്നും പതിനായിരത്തിലേറെ സിഗരറ്റ് കുറ്റികളും നാലായിരത്തോളം ബീഡികുറ്റികളും കണ്ടെടുത്തു. 50,000 ചെറിയ, വലിയ എല്ലിന്‍ കഷണങ്ങള്‍ കണ്ടെത്തി. ചിപ്‌സിന്റെ രണ്ടായിരത്തോളം പാക്കറ്റുകള്‍, ഉപ്പ്, മൂവായിരത്തോളം ഉപയോഗിക്കപ്പെട്ട ഉറകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം സ്ത്രീകളോടിവര്‍ മോശമായി പെരുമാറുന്നുവെന്നതിന്റെ തെളിവുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെ.എന്‍.യുവില്‍ ദിവസവും ലൈംഗീക പീഡനങ്ങള്‍ നടക്കുന്നു: ബിജെപി എം.എല്‍.എ


SUMMARY: Alwar (Rajasthan): Seems like Bharatiya Janata Party (BJP) MLA Gyandev Ahuja’s outburst against the Jawaharlal Nehru University (JNU) is never going to end as he has made yet another controversial remark on the varsity, saying it is a hub of criminal activities and rapes take place in the campus.

Keywords: Alwar, Rajasthan, Bharatiya Janata Party (BJP), MLA, Gyandev Ahuja, Jawaharlal Nehru University (JNU), Hub of criminal activities,Campus, Controversy, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia