കശ്മീരി പണ്ഡിറ്റുകൾക്ക് അനർഘനിമിഷം: 75 വർഷത്തിന് ശേഷം കുംഭമേള ആഘോഷിച്ചു

 


ശ്രീനഗർ: (www.kvartha.com 16.06.2016) കശ്മീരി പണ്ഡിറ്റുകൾക്ക് ഇത് ജീവിതത്തിലെ അസുലഭ നിമിഷം. നീണ്ട 75 വർഷങ്ങൾക്ക് ശേഷം കശ്മീരി പണ്ഡിറ്റുകൾ ജൻമനാട്ടിൽ കുംഭമേള ആഘോഷിച്ചു. വടക്കൻ കശ്മീരിലെ ഷാദിപ്പോരയിൽ ഝലം, സിന്ധ നദികളിലായിരുന്നു ഹൈന്ദവ വിശ്വാസികളുടെ കുംഭമേള ആഘോഷം.

ആയിരക്കണക്കിന് പണ്ഡിറ്റുകൾ ആഘോഷത്തിൽ പങ്കെടുത്തു. പാപങ്ങൾ പുണ്യനദിയിൽ കഴുകിക്കളഞ്ഞതിന്റെ ആത്മനിർവൃതിയിലാണ് ഇവർ മടങ്ങിയത്. താഴ്വരയിലേക്ക് മടങ്ങിവരാനും എല്ലാവരും പ്രാർഥിച്ചു. സംസ്ഥാന സർക്കാർ തീർഥാടകർക്കായി വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു.

ഝലം നദിക്കരയിലേക്ക് പ്രത്യേക വാഹനസൌകര്യം, പ്രാഥമിക കൃത്യങ്ങൾക്കുള്ള സൌകര്യം, സുരക്ഷ എന്നിവ തയ്യാറാക്കിയിരുന്നു. ബിജെപി തീർഥാടകർക്ക് ഹെൽപ് ഡെസ്ക് ഒരുക്കിയിരുന്നു.

സമീപവാസികൾ മിക്കവും മുസ്ലീങ്ങളാണ്. റംസാൻ വ്രതമാണെങ്കിലും തീർഥാടകർക്ക് വേണ്ട സൌകര്യങ്ങൾ ഇവരും സജ്ജമാക്കിയിരുന്നു. പൂക്കളും ജ്യൂസുകളും മറ്റ് ഭക്ഷണങ്ങളും കടകളിൽ ലഭ്യമാക്കി. നാട്ടുകാരുടെ പ്രത്യേക വള്ളങ്ങളും യാത്രയ്ക്ക് ഉപയുക്തമാക്കി.

1941ലാണ് അവസാനമായി കശ്മീരിൽ കുംഭമേള നടന്നത്. വർഗീയ കലാപത്തെ തുടർന്ന് പണ്ഡിറ്റുകൾ കശ്മീരിൽ നിന്ന് പലായനം ചെയ്യുകയായിരുന്നു.
 കശ്മീരി പണ്ഡിറ്റുകൾക്ക് അനർഘനിമിഷം: 75 വർഷത്തിന് ശേഷം കുംഭമേള ആഘോഷിച്ചു

SUMMARY: After 75 years Kashmiri pandits, celebrated Kumbh Mela at the confluence of rivers Jehlum and Sindh in Shadipora area in north Kashmir, 30kms from Srinagar.

Keywords: After, 75 years, Kashmiri pandits, Celebrated, Kumbh Mela, Confluence, Rivers, Jehlum, Sindh, Shadipora, North Kashmir
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia