ഖുഷ്ബുവിന്റെ വീടിനുനേരെ ആക്രമണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ചെന്നൈ: പ്രമുഖ ചലച്ചിത്രതാരം ഖുഷ്ബുവിന്റെ വീടിനുനേരെ ഒരു സംഘം അജ്ഞാതര്‍ ആക്രമണം നടത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവമുണ്ടായത്. ഇരുപതോളം പേര്‍ വരുന്ന സംഘം വീട്ടിലേക്കെത്തി ആക്രമണം നടത്തുകയായിരുന്നു. വീടിന്റെ ജനാലകള്‍ക്കു നേരെ ഇവര്‍ കല്ലെറിയുകയും ചെയ്തു.

ഖുഷ്ബുവിന്റെ വീടിനുനേരെ ആക്രമണം
ഡിഎംകെയുടെ സജീവ പ്രവര്‍ത്തകയായ ഖുശ്ബു അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കരുണാനിധിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞിരുന്നു. ഇതിന്റെ പേരിലാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. മകന്‍ സ്റ്റാലിനെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി കരുണാനിധി ഏതാനും നാള്‍ മുന്‍പ് ഒരു പൊതുപരിപാടിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പാര്‍ട്ടിക്ക് ഇക്കാര്യം തീരുമാനിക്കാന്‍ ജനാധിപത്യ വഴികളുണ്ടെന്നും പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സിലിലായിരിക്കും അടുത്ത അധ്യക്ഷനെ തെരഞ്ഞെടുക്കുകയെന്നുമായിരുന്നു ഖുശ്ബുവിന്റെ അഭിപ്രായം.

അതേസമയം ആക്രമണം നടത്തിയെന്ന ആരോപണം ഡി.എം.കെ നിഷേധിച്ചു.

SUMMERY: Chennai: Tamil actor-politician Khusbhu's house was attacked this afternoon by a group of about 20 men who hurled stones at her windows.

Keywords: National, Police, Vandals, Khushbu, DMK, Attack, Retaliation, Interview, Denied the charges.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script