Accident | കര്‍ണാടകയില്‍ പച്ചക്കറി ലോറി താഴ്ചയിലേക്ക് മറിഞ്ഞ് 10 പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരുക്ക്


● ഒമ്പത് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
● 16 പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്.
● പലരുടേയും പരുക്കുകള്‍ ഗുരുതരം.
● 40 ലധികം തൊഴിലാളികളാണ് ലോറിയിലുണ്ടായിരുന്നത്.
ബെംഗ്‌ളൂറു: (KVARTHA) ഉത്തര കര്‍ണാടകയില്‍ പച്ചക്കറി കയറ്റിവന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് 10 പേര്‍ക്ക് ദാരുണാന്ത്യം. ഒമ്പത് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 16 പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. ഇതില്‍ പലരുടേയും പരുക്കുകള്‍ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
യല്ലപുരയിലെ അറബൈല്‍ ഘട്ട് പെട്രോള്‍ പമ്പിന് സമീപം ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഉത്തര കന്നഡ ജില്ലയിലെ കുംത മാര്‍ക്കറ്റിലേക്ക് പച്ചക്കറികളും പഴങ്ങളുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. 40 ലധികം തൊഴിലാളികളാണ് ലോറിയിലുണ്ടായിരുന്നത്.
Tragic #RoadAccident , 10 people died, over 15 suffered injuries, when a vegetable and fruit laden truck in which they were travelling, overturned in Arabail ghat region near #Yellapura in #UttaraKannada dist#Yellapur Police ferried the injured to the hospital.
— Surya Reddy (@jsuryareddy) January 22, 2025
Around 40… pic.twitter.com/RqM36l1X4Y
മരിച്ചവരുടെ മൃതദേഹങ്ങള്‍ യല്ലപുര ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന ഉടന്‍ പൊലീസും പ്രദേശവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.
ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുക. നിങ്ങളുടെ അനുശോചനം കമന്റുകളിൽ പങ്കുവയ്ക്കുക. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക.